ദുബൈ: സ്പീഡ് കാമറകൾ ഉള്ള സ്ഥലങ്ങളിൽ മാത്രം നിയമം പാലിച്ച് വാഹനമോടിച്ച് പിഴ കളിൽനിന്ന് രക്ഷപ്പെടുന്നവരെ കുടുക്കാൻ ദുബൈയിൽ വിവിധയിടങ്ങളിൽ ‘ഒളികാമറ’കൾ. റോഡോരങ്ങളിൽ താഴെയായി താൽക്കാലികമായി സ്ഥാപിക്കുന്ന ചാരനിറത്തിലുള്ള ചതുർഭു ജ നിർമിതികളിലാണ് ഇത്തരം കാമറകൾ ഘടിപ്പിച്ചിട്ടുള്ളത്.
ട്രക്കുകളിൽ കൊണ്ടുവന്നാണ് വിവിധ ഭാഗങ്ങളിലായി ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്.
സ്ഥിരമായി ഒരേ സ്ഥലത്തല്ലാത്തതിനാൽ ഡ്രൈവർമാർക്ക് ഇതേ കുറിച്ച് മുന്നറിവുണ്ടാകില്ല. കൂടാതെ ചാരനിറമായതിനാൽ ഇവ പെെട്ടന്ന് കണ്ണിൽപ്പെടാനും പ്രയാസമാണ്. ഇത്തരം കാമറകളെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഡ്രൈവർമാർക്കിടയിൽ. പലരും ഇതിൽ അസ്വാസ്ഥ്യം പ്രകടിപ്പിക്കുേമ്പാൾ, എപ്പോഴും നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് ഇത്തരം കാമറകൾ പ്രയാസമുണ്ടാക്കുന്നില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സ്ഥിരമായി വാഹനമോടിക്കുന്ന റൂട്ടുകളിൽ സ്പീഡ് കാമറകൾ എവിടെയെല്ലാമുണ്ടെന്ന് ഡ്രൈവർമാർക്ക് അറിയാം.
ഇത്തരം സ്ഥലങ്ങളിൽ മാത്രം വേഗപരിധി പാലിക്കുകയും അല്ലാത്തിടങ്ങളിൽ അമിത വേഗത കൈവരിക്കുകയും ചെയ്യുന്നത് ചില ഡ്രൈവർമാരുടെ പതിവാണ്. സ്പീഡ് കാമറകൾ ഉള്ള സ്ഥലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ആപ്ലിക്കേഷനുകളും ലഭ്യമാണ്. പലരും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരക്കാർക്ക് കുരുക്കാകുന്നതാണ് താൽക്കാലികമായി സ്ഥാപിക്കുന്ന ‘ഒളികാമറ’കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.