അബൂദബി: യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്​യാൻ തെരഞ്ഞെടുക്കപ്പെട്ടതി​െൻറ ആഘോഷമായി വ്യാഴാഴ്​ച രാജ്യത്ത്​ യു.എ.ഇ പതാകദിനം. ഇതി​​െൻറ ഭാഗമായി രാവിലെ 11ന്​ മന്ത്രാലയങ്ങൾ, സ്​കൂളുകൾ, സർക്കാർ ഏജൻസികൾ, മറ്റു സ്​ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയർത്തും. 2013ലാണ് പതാകദിനം ദേശീയ വാർഷിക പരിപാടിയായി യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടപ്പാക്കിയത്. പതാകക്ക്​ ഉപയോഗിക്കുന്ന തുണിയുടെ ഘടന, ഗുണമേന്മ, അളവുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ സംബന്ധിച്ച്​ എമിറേറ്റ്​സ്​ അതോറിറ്റി ഫോർ സ്​റ്റാൻഡേഡൈസേഷൻ ആൻഡ്​ മെട്രോളജി (എസ്​മ) നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​.

 

Tags:    
News Summary - today uae flag day uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.