ദുബൈ ലാവെന്റർ ഹോട്ടലിൽ നടന്ന ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് യു.എ.ഇ അലുമ്നി അംഗങ്ങൾ
ദുബൈ: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ യു.എ.ഇ അലുമ്നിയുടെ ആദ്യ കുടുംബസംഗമം ദുബൈ ലാവെന്റർ ഹോട്ടലിൽ നടന്നു. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷാഹൽ എച്ച് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ സ്ഥാപക പ്രസിഡന്റ് റസിം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 150ലധികം പേർ പങ്കെടുത്തു. ടി.കെ.എം ട്രസ്റ്റ് അംഗങ്ങളായ അബ്ദുൽ കരീം മുസ്ലിയാർ, ഖാലിദ് മുസ്ലിയാർ, സാദിഖ് താഹ, മുഹമ്മദ് ഹാറൂൻ, കോളജ് ഡീൻ ഡോ. സന്തോഷ്, അലുമ്നി കോഓഡിനേറ്റർ അലക്സ് കോശി, യു.എ.ഇ അലുമ്നി ചാപ്റ്റർ വൈസ് പ്രസിഡന്റ് അഫ്സൽ എന്നിവർ എന്നിവര്‍ ആശംസകൾ നേർന്നു.
പുതിയ ബിരുദധാരികൾക്കും യു.എ.ഇയിലുള്ള പൂർവവിദ്യാർഥികൾക്കും പ്രഫഷനൽ വികസന ശിൽപശാലകൾ, മെന്റർഷിപ് പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് യു.എ.ഇ അലുമ്നി ചാപ്റ്റർ സ്ഥാപക സെക്രട്ടറി നിഹാദ് പ്രഖ്യാപിച്ചു.
യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായ ആഗി, ശ്യാമിലി, രസ്നി, അലീന എന്നിവരുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികളും മക്കളും ചേർന്ന് വിവിധ കലാ, സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. പ്രമുഖ പൂർവവിദ്യാർഥികളെയും ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.