ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച് 26-ാം ദിവസമായ ബുധനാഴ്ച യു.എ.ഇയിലേക്ക് ഇറാനിൽ നിന്ന് മിസൈലാക്രമണമുണ്ടായില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ 9 ഡ്രോണുകൾ രാജ്യത്തിന് നേരെ അയച്ചത് വിജയകരമായി തടഞ്ഞിട്ടുണ്ട്.
ആക്രമണം ആരംഭിച്ചതിന് ശേഷം 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,815 ഡ്രോണുകളുമാണ് യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞത്. വിവിധ സംഭവങ്ങളിലായി മൂന്ന് സൈനിക ഉദ്യോഗസ്ഥരടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും 166പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ യു.എ.ഇ സായുധസേനയുമായി ബന്ധപ്പെട്ട ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും, യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കും ചില ബഹ്റൈൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിരോധ മന്ത്രാലയം പൂർണമായും സജ്ജമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ഭീഷണിയിലാക്കുന്ന ഏത് ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.