ഇന്ത്യയിലെ ചിത്കര യൂനിവേഴ്സിറ്റി തുംബൈ മൊയ്തീന് ഹോണററി ഡോക്ടറേറ്റ് സമ്മാനിക്കുന്നു
ദുബൈ: ആരോഗ്യസംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനം എന്നീ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീന് രണ്ട് ഹോണററി ഡോക്ടറേറ്റുകൾ കൂടി സമ്മാനിച്ചു. ഉസ്ബെകിസ്താനിലെ ഫർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ഇന്ത്യയിലെ ചിത്കര യൂനിവേഴ്സിറ്റി എന്നിവരാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
ചണ്ഡിഗഢിലെ ചിത്കര യൂനിവേഴസിറ്റിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ നൂതനാശയങ്ങൾ പരിഗണിച്ച് തുംബെ മൊയ്തീന് ഡോക്ടർ ഓഫ് ലിറ്ററേച്ചർ (ഡി.ലിറ്റ്) സമ്മാനിച്ചത്. ആരോഗ്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഫർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ആദരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.