തൃക്കരിപ്പൂർ മഹോത്സവ പരിപാടിയിൽ തൃക്കരിപ്പൂർ മണ്ഡലം വനിത ലീഗ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ സംസാരിക്കുന്നു
അജ്മാൻ: കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും വനിത വിങ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി ‘തൃക്കരിപ്പൂർ മഹോത്സവം-2024’ സംഘടിപ്പിച്ചു. പരിപാടി ഷാർജ കെ.എം.സി.സി നേതാവ് മുഹമ്മദ് മണിയനോടി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് 40 വർഷം പൂർത്തിയാക്കിയ തൃക്കരിപ്പൂർ മണ്ഡലത്തിലുള്ളവരെ ആദരിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഖാദർ അത്തൂട്ടി അധ്യക്ഷത വഹിച്ചു.ജമാൽ ബൈത്താൻ, അഷ്റഫ് താമരശ്ശേരി, അജ്മാൻ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നീർച്ചാൽ, വൈസ് പ്രസിഡന്റ് ഹസൈനാർ കാഞ്ഞങ്ങാട്, അജ്മാൻ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി ആസിഫ് പള്ളങ്കോട്, തൃക്കരിപ്പൂർ മണ്ഡലം വനിത ലീഗ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ, ദുബൈ കെ.എം.സി.സി, ഷാർജ കെ.എം.സി.സി നേതാക്കൾ എന്നിവർ ആശംസ നേർന്നു.
മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല സ്വാഗതവും ട്രഷറർ അബ്ദുല്ല ബീരിച്ചേരി നന്ദിയും പറഞ്ഞു. സലാഹുദ്ദീൻ വെള്ളാപ്പ്, കെ.എം. അബ്ദുറഹ്മാൻ, മജീദ് ചൊവ്വേരി, സൈഫുദ്ദീൻ വടക്കുമ്പാട്, ഫർസിൻ ഹമീദ്, ഫൈസൽ കൂലേരി, ആഷിഖ് പടന്ന, എ.ജി.സി. ആസാദ്, വനിത വിങ് പ്രവർത്തകരായ ഫാത്തിമ ഖാദർ, സാജിദ ഇക്ബാൽ, മിലോഫ ഫർസിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.