ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം നേതൃമീറ്റ് ഒ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range 'തൃക്കാക്കര ഫലം: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരായ താക്കീത്'
ദുബൈ: തൃക്കാക്കരയിലെ ചരിത്രവിജയം വർഗീയ വിഭജന രാഷ്ട്രീയത്തിലൂടെ മത സാമൂഹികതലങ്ങളിൽ ഇടതു ഭരണ അധികാരശക്തികൾ നടത്തിയ ചേരിതിരിവിനും വില കുറഞ്ഞ രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ ജനകീയ താക്കീതാണെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഒ.കെ. ഇബ്രാഹീം.
ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം നേതൃമീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് കരീം വേളം അധ്യക്ഷത വഹിച്ചു. തെക്കയിൽ മുഹമ്മദ്, അസീസ് കുന്നത്ത്, എ.പി. റാഫി, സമദ് മണിയൂർ, കെ. ജുനൈദ്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.