ദുബൈക്കും യൂറോപ്പിനുമിടയിൽ വിമാന സർവിസുകൾ പുനരാരംഭിക്കുന്നു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ യൂറോപ്യൻ നഗരങ്ങൾക്കുമിടയിൽ ഉടൻ തന്നെ പ്രതിവാരം 36 അധിക വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി പ്രമുഖ യൂറോപ്യൻ എയർലൈൻ ഗ്രൂപ്പുകൾ ദുബൈയിലേക്കുള്ള യാത്രക്കാർക്കായി സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
ജർമൻ പ്രീമിയം എയർലൈനായ ലുഫ്ത്താൻസ ഒക്ടോബർ 25 മുതൽ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് നഗരങ്ങളിൽനിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസുകൾ ആരംഭിക്കും. ഇതിന് പിന്നാലെ സ്വിസ് ഇന്‍റർനാഷനൽ എയർ ലൈൻസ് ഒക്ടോബർ 27 മുതൽ സൂറിച്ചിൽനിന്ന് ദുബൈയിലേക്കുള്ള സർവീസുകളും പുനഃസ്ഥാപിക്കും.
ബജറ്റ് എയർലൈനായ യൂറോവിങ്സ് നവംബർ ഒന്നുമുതലാണ് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ബെർലിൻ, സ്റ്റുട്ട്ഗർട്ട്, കൊളോൺ എന്നീ മൂന്ന് ജർമൻ നഗരങ്ങളിൽനിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് കമ്പനി നേരിട്ട് സർവീസ് നടത്തും. ഓസ്ട്രിയൻ എയർലൈൻസ് ഡിസംബർ 12 മുതൽ വിയന്നയിൽനിന്ന് ദുബൈയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. ഈ ഘട്ടത്തോടെ നാല് പ്രധാന എയർലൈനുകൾ വഴി ദുബൈയിലേക്കുള്ള കണക്റ്റിവിറ്റി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.