ദുബൈ: പൊലീസിെൻറ സാമൂഹിക പദ്ധതികളിലൊന്നായ 'പോസിറ്റിവ് സ്പിരിറ്റി'െൻറ ഭാഗമായി മൂന്നു വയസ്സുകാരി ദാനിയ ഖാലിദ്. ഇതോടെ ദാനിയ ദുബൈ പൊലീസിനെ സഹായിക്കുന്ന വളന്റിയർമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി. തൊഴിലാളികൾക്ക് വെള്ളം, ഡ്രിങ്ക്സ്, കുട എന്നിവ വിതരണം ചെയ്യുന്നതിനാണ് പിതാവിെൻറ നിർദേശത്തോടെ ദാനിയ പങ്കാളിയായത്.
കുട്ടികളിൽ സന്നദ്ധപ്രവർത്തന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് കുട്ടിയെ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കിയതെന്ന് 'പോസിറ്റിവ് സ്പിരിറ്റ്'പദ്ധതി ജനറൽ കോഓഡിനേറ്റർ ഫാത്തിമ ബുഹാജീർ പറഞ്ഞു. പൊലീസിനൊപ്പം സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് വഴിയാണ് ദാനിയ പദ്ധതിയിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി.
വളന്റിയർമാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ശ്രദ്ധിച്ച് എല്ലാവിധ കോവിഡ് മുൻകരുതലുകളും പാലിച്ചാണ് സേവനപ്രവർത്തനം ഒരുക്കുന്നത്.
മകളിൽ സന്നദ്ധപ്രവർത്തനത്തിെൻറയും സഹകരണത്തിെൻറയും ആത്മാവ് പകരാൻ ആഗ്രഹിക്കുന്നതിനാലാണ് പദ്ധതിയിൽ പങ്കാളിയാക്കിയതെന്ന് ദാനിയയുടെ പിതാവ് ഖാലിദ് സാലിഹ് പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിന് ദാനിയക്കൊപ്പം എല്ലായിടത്തും പിതാവും കൂടെ സഞ്ചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.