ഷാർജ: ഈ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി മൂന്നു പള്ളികൾ കൂടി തുറക്കുമെന്ന് ഷാർജ ഇസ്ലാമിക് അഫേഴ്സ് ഡിപാർട്ട്മെന്റ് പ്രഖ്യാപിച്ചു. എമിറേറ്റിൽ പള്ളി വികസനത്തിനും സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുന്നോട്ടുവെച്ച ദർശനത്തിന്റെ ഭാഗമായാണ് സംരംഭമെന്ന് അധികൃതർ അറിയിച്ചു.
പ്രാർഥന ഇടങ്ങൾ വർധിപ്പിക്കുന്നത് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വ്യത്യസ്തമായ വാസ്തുവിദ്യ ശൈലികളിലായിരിക്കും പള്ളികളുടെ നിർമാണം. അതോടൊപ്പം ഇസ്ലാമിക രൂപകൽപനയുടെ സൗന്ദര്യവും സമ്പന്നതയും സാംസ്കാരിക സമ്പന്നതയും എടുത്തുകാണിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.