ദുബൈ: 5000 ദിർഹമിെൻറ (ലക്ഷം രൂപ) പേരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. ദുബൈ നാഇഫിലാണ് സംഭവം. പത്ത് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെയും പ്രതികളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
13 പേർ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ദുബൈ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. എന്നാൽ, മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഏഴ് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചു.
കത്തിയും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷപ്പെട്ട പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി പൊലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടർ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു. ദുബൈ പൊലീസിെൻറ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് സംവിധാനം വഴിയാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.