റഷീദ്​ മുതുകാട്​ 

മൂന്നര പതിറ്റാണ്ടി​െൻറ പ്രവാസത്തിന്​ വിരാമം; റഷീദ് മുതുകാട് നാടണയുന്നു

ദുബൈ: 18ാം വയസ്സിൽ തുടങ്ങിയ പ്രവാസത്തിന്​ വിരാമമിട്ട്​ മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി റഷീദ് മുതുകാട് നാടണയുന്നു. ജീവിത പ്രാരബ്​ധങ്ങളിൽ നിന്ന് കരകയറുന്നതിനായി 1986 സെപ്​റ്റംബറിലാണ്​ റഷീദ്​ യു.എ.ഇ.യിലെത്തിയത്​. വിവിധ കമ്പനികളിലെ വിവിധ തസ്തികകളിൽ ജീവനക്കാരനായതി​െൻറ അനുഭവ സമ്പത്തുമായാണ് റഷീദി​െൻറ നാട്ടിലേക്കുള്ള മടക്കം. അബൂദബിയിലായിരുന്നു പ്രവാസത്തി​െൻറ തുടക്കം.

പ്രമുഖ അറബ് കുടുംബത്തിലായിരുന്നു ആദ്യ ജോലി. തുടർന്ന് സൈഫ് ബിൻ ദർവീസ് അബൂദബി, യൂറോപ്പ് റെൻറ് എ കാർ, അബൂദബി മുനിസിപ്പാലിറ്റി, സുമിസാറ്റ് ദുബൈ, എന്നിവിടങ്ങളിൽ സേവനം ചെയ്ത റഷീദ് 12 വർഷമായി സുമിത്ത് സ്​റ്റീൽ ദുബൈ എന്ന സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്തുവരുന്നു. തിരക്കുപിടിച്ച ജോലികൾക്കിടയിലും സാമൂഹ്യ പ്രതിബദ്ധതയോടെ സേവന പ്രവർത്തനങ്ങളിലും റഷീദ് പങ്കാളിയായിരുന്നു.

നിലവിൽ യു.എ.ഇ മുതുകാട് നന്മ കൾചറൽ ഫോറം കമ്മിറ്റി പ്രസിഡൻറും മുതുകാട് ഗ്ലോബൽ കെ.എം.സി.സി രക്ഷാധികാരിയുമാണ്. യു.എ.ഇ മുതുകാട് മഹല്ല് കമ്മിറ്റി, എസ്.എസ്.എഫ്, എസ്.വൈ.എസ് എന്നീ കമ്മിറ്റികളിലും സജീവ സാന്നിധ്യമാണ്. മൂക്കുതല, ചേലക്കടവ് സ്വദേശിനി സീനത്താണ് ഭാര്യ. റഷാ തബസ്സും, മുഹമ്മദ് ഷിബിൽ, മുഹമ്മദ് സിനാൻ എന്നിവർ മക്കളുമാണ്.

Tags:    
News Summary - Three and a half decades of exile come to an end; Rasheed Muthukadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.