അജ്മാന്: അജ്മാനിലെ മ്യൂസിയത്തിെൻറ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആയിരം വെള്ളി നാണയങ്ങള്‍ പുറത്തിറക്കുന്നു. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിെൻറ സഹകരണത്തോടെയാണ് നാണയങ്ങള്‍ പുറത്തിറക്കുന്നത്.
50 ദിര്ഹത്തിെൻറ ആയിരം വെള്ളി നാണയങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓരോ നാണയത്തിനും 40 ഗ്രാം തൂക്കമുണ്ട്. നാണയത്തിെൻറ ഒരു വശത്ത് അജ്മാന് മ്യൂസിയത്തിെൻറയും മറുവശത്ത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ എല്ലാ നാണയങ്ങളും അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പിന് കൈമാറും. അതിനാല്‍ നാണയം സെൻട്രൽ ബാങ്കിെൻറ ആസ്ഥാനത്തും അതിെൻറ ശാഖകളിലും വിൽപനക്ക് ലഭ്യമാകില്ല. അജ്മാനിലെ മ്യൂസിയത്തോട് ചേര്‍ന്നുള്ള പൈതൃക നഗരിയില്‍ നാണയം ലഭ്യമാകുമെന്ന് അജ്മാനിലെ വിനോദ സഞ്ചാര വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.