അബൂദബിയിലേക്ക്​ 72 മണിക്കൂറിനകം മടങ്ങുന്നവർക്ക്​​ പി.സി.ആർ വേണ്ട

അബൂദബി: അബൂദബിയിൽനിന്ന് വിദേശത്തുപോയി 72 മണിക്കൂറിനകം മടങ്ങുന്നവർക്ക്​ മറ്റൊരു കോവിഡ് നെഗറ്റിവ് പി.സി.ആർ പരിശോധന റിപ്പോർട്ട് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേ​സ്​ അറിയിച്ചു.

ഹ്രസ്വ-ബിസിനസ് യാത്രക്കാരുടെ യാത്രാ നടപടികൾ ലളിതവും എളുപ്പവുമാക്കാനാണ്​ തീരുമാനമെന്ന്​ അധികൃതർ പറഞ്ഞു. അബൂദബിയിൽനിന്ന് പുറപ്പെടുമ്പോൾ യാത്രക്കാർ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് നൽകണം. എന്നാൽ, ഹ്രസ്വയാത്ര കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ മടങ്ങു​േമ്പാൾ മറ്റൊരു പി.സി.ആർ പരിശോധന ആവശ്യമില്ലെന്നതിനാണ്​ അബൂദബി ദുരന്തനിവാരണ സമിതി അംഗീകാരം നൽകിയത്​. യാത്രക്കാർക്ക് ഏതു ലക്ഷ്യസ്ഥാനത്തേക്കും ഈ നിബന്ധനയിൽ പോയി തിരിച്ചെത്താം.

യു.എ.ഇയിൽ എടുത്ത സാധുവായ പി.സി.ആർ പരിശോധന ഫലം മടക്കയാത്രകൾക്കും ഉപയോഗിക്കാനുള്ള സൗകര്യമാണ് എയർവേസ് ഇതിലൂടെ യാത്രക്കാർക്ക് ഏർപ്പെടുത്തിയത്.

യാത്ര പുറപ്പെടുന്നതിനുമുമ്പ് നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഇത്തിഹാദ് എയർവേസ്. മുഴുവൻ ജീവനക്കാരും വാക്​സിനേഷൻ പൂർത്തിയാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനിയും ഇത്തിഹാദാണ്​.

അബൂദബിയിൽനിന്ന് ഏഴ് അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിൽ അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.

ബാങ്കോക്​, ബാഴ്​സലോണ, ജനീവ, മഡ്രിഡ്, മിലാൻ, ന്യൂയോർക്, സിംഗപ്പൂർ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിലാണ് യാത്രക്കാർക്ക് അയാട്ട ട്രാവൽ പാസ് സൗകര്യം ലഭിക്കുക.

Tags:    
News Summary - Those returning to Abu Dhabi within 72 hours do not need a PCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.