ഈ ​ക്വാ​റ​ന്‍റീ​ൻ അ​നാ​വ​ശ്യം; പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്​​തം

ദു​ബൈ: നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ ഏ​ഴു​ദി​വ​സം ക്വാ​റ​ന്‍റീ​നി​ലി​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം. ര​ണ്ടു​ കോ​വി​ഡ്​ ടെ​സ്റ്റും വാ​ക്സി​നേ​ഷ​നും ക​ഴി​ഞ്ഞെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ അ​നാ​വ​ശ്യ ​ക്വാ​റ​ന്‍റീ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം. നാ​ട്ടി​ലെ പ​രി​പാ​ടി​ക​ൾ​ക്ക്​ ഒ​രു വി​ധ നി​യ​ന്ത്ര​ണ​വും ക​ൽ​പി​ക്കാ​തെ പ്ര​വാ​സി​ക​ൾ​ക്ക്​ മാ​ത്രം നി​യ​​ന്ത്ര​ണം ഏ​ർ​െ​പ്പ​ടു​ത്തു​ന്ന​തി​നെ​യാ​ണ് അ​വ​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കെ.​എം.​സി.​സി

കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​റും പ്ര​വാ​സി നി​യ​ന്ത്ര​ണ​മാ​ക്കി മാ​റ്റ​രു​തെ​ന്ന് യു.​എ.​ഇ കെ‌.​എം‌.​സി‌.​സി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​കെ​യു​ള്ള​ത് പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന കാ​ര്യം മാ​ത്ര​മാ​ണ്. പ്ര​വാ​സി സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന കേ​ര​ള​ത്തെ പ്ര​വാ​സി ദ്രോ​ഹ സം​സ്ഥാ​ന​മാ​ക്ക​രു​തെ​ന്ന് കെ.​എം.​സി.​സി​യു​ടെ യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ത്തൂ​ർ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ, ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ൽ വ​രാ​നും നി​ൽ​ക്കാ​നും തി​രി​ച്ചു പോ​വാ​നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ളെ വി​ല​ക്കു​ന്ന ത​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​തി​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​റും ജാ​ഗ്ര​ത കാ​ണി​ക്ക​ണം. കോ​വി​ഡ് പോ​സി​റ്റി​വ് നി​ര​ക്ക് കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​വാ​സി​ക​ളു​ടെ ചു​മ​ലി​ൽ ഭാ​രം കെ​ട്ടി​വെ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​ക​രു​തെ​ന്നും പു​ത്തൂ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി. ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തു​നി​ന്നും വ​രു​ന്ന പൗ​ര​ന്മാ​രെ മാ​ത്രം വേ​ർ​തി​രി​ച്ചു കാ​ണു​ന്ന​ത് പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ പി.​കെ. അ​ൻ​വ​ർ ന​ഹ പ​റ​ഞ്ഞു.

ഇ​ൻ​കാ​സ്​

പ്ര​വാ​സി​ക​ൾ​ക്ക്​ മാ​ത്ര​മു​ള്ള കോ​വി​ഡ്​ പ്ര​ഹ​സ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​കാ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്​ പ്ര​വാ​സി ദ്രോ​ഹ​മാ​ണെ​ന്ന്​ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക്​ തൈ​ക്ക​ണ്ടി പ​റ​ഞ്ഞു. പി​ൻ​വ​ലി​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്ക്​ ഒ​രു നീ​തി​യും കേ​ര​ള​ത്തി​ലെ സ​മ്പ​ത്ത് വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വേ​റൊ​രു നീ​തി​യും ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ളു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു യോ​ഗം. പ്ര​സി​ഡ​ന്‍റ് ന​സീ​ർ മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മാ​നം ക​ണ്ട​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ന​മ്പ്യാ​ർ. സ​ൽ​വ​ർ​ദീ​ൻ, ബി​ജു ജോ​ൺ, ബാ​ബു, സ​ജീ​വ​ൻ, സോ​ണി ജോ​സ​ഫ്, ജ​ബ്ബാ​ർ, അ​ലി ആ​ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്കും അ​ന്ത​ർ​സം​സ്ഥാ​ന യാ​ത​ക്കാ​ർ​ക്കും കോ​വി​ഡ് നി​യ​ന്ത്ര​ണം ഒ​ന്നും ന​ട​പ്പാ​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ പ്ര​വാ​സി​ക​ളെ മാ​ത്രം അ​ട​ച്ചി​ടാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യ ഭ​യ​പ്പാ​ടു​ണ്ടാ​ക്കി നാ​ട്ടു​കാ​രി​ൽ സം​ശ​യം ഉ​ള​വാ​ക്കു​ന്ന ന​ട​പ​ടി മു​മ്പ​ത്തെ പോ​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി ഇ​ന്ത്യ

അ​ശാ​സ്ത്രീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നും ക​ത്ത​യ​ച്ചു. വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​നും ബൂ​സ്റ്റ​റും സ്വീ​ക​രി​ച്ച​വ​രാ​ണ്. ര​ണ്ടു​ത​വ​ണ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ നാ​ട്ടി​ലെ​ത്തു​ന്ന​ത്. എ​ന്നി​ട്ടും അ​വ​രെ ക്വാ​റ​ന്‍റീ​നി​ൽ ഇ​രു​ത്തു​ന്ന​ത് ക്രൂ​ര​മാ​ണെ​ന്ന് ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ഒ​മി​ക്രോ​ൺ വ്യാ​പ​നം കു​റ​വു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക്വാ​റ​ന്‍റീ​നും വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ർ​ത്തി​ക​ൾ തു​റ​ന്നി​ടു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി വി​വേ​ച​ന​മാ​ണ്. നാ​ട്ടി​ലെ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും റാ​ലി​ക​ൾ​ക്കും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ മേ​ൽ കെ​ട്ടി​വെ​ക്കു​ന്ന​ത് ക്രൂ​ര​മാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​ല്ല സ​വാ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സു​ന്ദ​ർ രാ​ജു​മാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ത്തി​ൽ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഐ.​സി.​എ​ഫ്

അ​ന്താ​രാ​ഷ്ട്ര​യാ​ത്ര​ക്കാ​ർ​ക്ക് ഏ​ഴു​ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ വേ​ണ​മെ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ തീ​രു​മാ​നം അ​ശാ​സ്ത്രീ​യ​വും വി​വേ​ച​ന​വു​മാ​യ​തി​നാ​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു. വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​നും ബൂ​സ്റ്റ​ർ ഡോ​സും സ്വീ​ക​രി​ച്ച​വ​രും ശേ​ഷം നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​വ​ർ​ക്ക് കേ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. ഒ​മി​ക്രോ​ൺ വ്യാ​പ​നം കു​റ​വു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക്വാ​റ​ന്‍റീ​നും വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ർ​ത്തി​ക​ൾ തു​റ​ന്നി​ടു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി വി​വേ​ച​ന​മാ​ണ്. സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും റാ​ലി​ക​ൾ​ക്കും ഉ​ദ്ഘാ​ട​ന​മ​ഹാ​മ​ഹ​ങ്ങ​ൾ​ക്കും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പ്ര​വാ​സി​ക​ളു​ടെ മേ​ൽ എ​ല്ലാം കെ​ട്ടി​വെ​ക്കു​ന്ന​ത് നീ​തി​കേ​ടാ​ണെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഐ.​സി.​എ​ഫ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ര​ന്ത​ന

പ്ര​വാ​സി​ക​ള്‍ക്ക്​ ക്വാ​റ​ന്‍റീ​ൻ വേ​ണ​മെ​ന്ന കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ തീ​രു​മാ​നം അ​ബ​ദ്ധ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ് പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലാ​കെ ഒ​മി​ക്രോ​ണ്‍ പ​ട​ര്‍ന്നു​പി​ടി​ക്കു​ക​യാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റീ​ൻ ഇ​ല്ല. സം​സ്ഥാ​ന അ​തി​ര്‍ത്തി​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​മ്പോ​ള്‍ പ്ര​വാ​സി​ക​ള്‍ക്ക് മാ​ത്രം ക്വാ​റ​ന്‍റീ​ന്‍ നി​ർ​ദേ​ശി​ക്കു​ന്ന​ത്​ വി​വേ​ച​ന​മെ​ന്ന​ല്ലാ​തെ മ​റ്റെ​ന്താ​ണ്. ഒ​രു​ഭാ​ഗ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി​ക​ളും നൂ​റു​ക​ണ​ക്കി​നു​പേ​ര്‍ ഒ​ന്നി​ച്ചു​കൂ​ടി​യു​ള്ള പാ​ര്‍ട്ടി സ​മ്മേ​ള​ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കെ-​റെ​യി​ല്‍ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളും പൊ​ടി​പൊ​ടി​ക്കു​മ്പോ​ള്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം​മൂ​ലം വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി 14 ദി​വ​സം വീ​ട​ട​ച്ച് ഇ​രു​ന്നു​കൊ​ള്ള​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ആ​ജ്ഞ. എ​ട​പ്പാ​ളി​ൽ കാ​ണാ​ത്ത ജാ​ഗ്ര​ത​യും ക​രു​ത​ലും പ്ര​വാ​സി​ക​ളു​ടെ പോ​ക്ക​റ്റി​ൽ കൈ​യി​ട്ട് വാ​രു​ന്ന​തി​ൽ കാ​ണാ​മെ​ന്നും പു​ന്ന​ക്ക​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ നാ​ട്ടി​ൽ ഏ​ഴ്​ ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ​ജോ​ർ​ജി​ന്‍റെ​യും നി​ദേ​ശ​ത്തി​നെ​തി​രെ ഞാ​യ​റാ​ഴ്ച​ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കു​മെ​ന്ന്​ ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

നാ​ട്ടി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജാ​ഥ​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും നി​യ​ന്ത്ര​ണ​മി​ല്ല. സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ ക​ണി​ക​പോ​ലും പാ​ലി​ക്കാ​ത്ത പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കി​ല്ലാ​ത്ത മ​ഹാ​മാ​രി പ്ര​വാ​സി​ക​ൾ​ക്ക്​ മാ​ത്രം എ​ങ്ങ​നെ​യാ​ണ്. ചു​രു​ങ്ങി​യ ദി​വ​​സ​ത്തേ​ക്ക്​ അ​വ​ധി​ക്കെ​ത്തു​ന്ന​വ​രാ​ണ്​ ഇ​തു​മൂ​ലം കു​ടു​ങ്ങു​ന്ന​ത്. ക്വാ​റ​ന്‍റീ​ൻ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ തി​രി​കെ പോ​കേ​ണ്ടി​വ​രും. ഈ ​പ്ര​വാ​സി ദ്രോ​ഹ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

താ​നാ​ളൂ​ർ ക​ൾ​ച​റ​ൽ ഫോ​റം

പ്ര​വാ​സി​ക​ൾ ഏ​ഴ് ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ​യും കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് താ​നാ​ളൂ​ർ യൂ​ത്ത് സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളും മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഏ​ത് നി​യ​മ​വും പ്ര​വാ​സി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ഖ് താ​നാ​ളൂ​ർ, ഷ​മീം, സ​ലീം ത​ട​ത്തി​ൽ, സ​ലീം പ​ച്കൊ, സി.​സി. ഗ​ഫൂ​ർ, അ​സ്‌​ലം, സി.​എം. ഷം​സു എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി.​സി.​എ​ഫ്​

പ്ര​വാ​സി​ക​ൾ ഏ​ഴ് ദി​വ​സം വീ​ണ്ടും 'വീ​ട്ടു​ത​ട​ങ്ക​ലി​ൽ'​ഇ​രി​ക്ക​ണ​മെ​ന്ന നി​യ​മം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ പീ​പ്പി​ൾ​സ്​ ക​ൾ​ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി വ്യ​ക്​​ത​മാ​ക്കി. എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ടെ​സ്റ്റി​ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തും ടെ​സ്റ്റു​ക​ളി​ൽ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തും നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ്ക​ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ചു​രു​ങ്ങി​യ അ​വി​ധി​ക്ക് പ​ല​പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി നെ​ഗ​റ്റി​വ് റി​സ​ൽ​ട്ടു​മാ​യെ​ത്തു​ന്ന പ്ര​വാ​സി​യെ ദു​രി​ത​ത്തി​ലാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി പി.​സി.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​ർ അ​ലി പ​ട്ടാ​മ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​ർ ക​രീം, ട്ര​ഷ​റ​ർ ഹാ​ഷിം കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - This quarantine is unnecessary; In the world of exile The resistance is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.