നൗഷാദ്
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: തിരുവനന്തപുരം സ്വദേശിയും റാസല്‍ഖൈമ അല്‍ അസ്ദല് ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപന ഉടമയുമായ നൗഷാദ് (61) ഹൃദയാഘാതത്തെത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. നാവായിക്കുളം നൗഷാദ് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞി-ആമിന ഉമ്മാള് ദമ്പതികളുടെ മകനാണ്. 40 വര്‍ഷം മുമ്പ് ഒമാനില്‍ പ്രവാസജീവിതം തുടങ്ങിയ നൗഷാദ് മൂന്നുവര്‍ഷം മുമ്പാണ് റാസല്‍ഖൈമയിലെത്തിയത്. ഭാര്യ: ഷീജ ബീവി. മകള്‍: അമീന. സഹോദരങ്ങള്‍: ഫിറോസ്, ഷാനിഫ, സിന്ദ, പരേതയായ ഷീജ ബീവി. റാക് സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.