ഈജിപ്ഷ്യൻ സർക്കാർ പ്രതിനിധികളുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി നെസ്റ്റോ ഗ്രൂപ്

ദുബൈ: ഈജിപ്ഷ്യൻ സർക്കാരിന്‍റെ ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവുമായി ഷാർജയിലുള്ള കോർപറേറ്റ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി നെസ്റ്റോ ഗ്രൂപ്പ്. റീട്ടെയിൽ മേഖലയിലെ ബിസിനസ് അവസരങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ, പ്രാദേശിക വികസന പദ്ധതികൾ എന്നിവ ഉന്നതതലയോഗത്തിൽ ചർച്ച ചെയ്തു. അന്താരാഷ്ട്ര നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും വാണിജ്യ വിതരണ ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.

നെസ്റ്റോ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഈജിപ്ഷ്യൻ പ്രസിഡന്‍റിന്‍റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് കൗൺസിലർ ഡോ. മുഹമ്മദ് അൽഹുസൈനി, ഈജിപ്ഷ്യൻ പ്രധാനമന്ത്രിയുടെ ടെക്നിക്കൽ ഓഫിസ് ഡയറക്ടറും ടൂറിസം മന്ത്രാലയത്തിലെ ധനകാര്യ വിഭാഗം അസി. മന്ത്രിയുമായ മേജർ ജനറൽ ഇഹാബ് സലിം എന്നിവരായിരുന്നു ഈജിപ്ഷ്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

നെസ്റ്റോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് എച്ച്.ആർ ഹെഡ് പി.പി. ഹമീദ്, ബിസിനസ് ഹെഡ് ഷൻഫീൽ വണ്ണാറത്ത്, ഫിനാൻസ് ഹെഡ് കെ.കെ. റഫീഖ്, ഫിനാൻസ് കൺട്രോളർ എം.ടി.കെ. ഷറഫുദ്ദീൻ, ബയിങ് ഹെഡ് മുഹമ്മദ് ഫസൽ, ക്വാളിറ്റി ആൻഡ് ഹൈജീൻ വിഭാഗം മേധാവി ഡോ. അഹമ്മദ് മുസ്തഫ ഫൗസി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഈജിപ്തിലെ സാമ്പത്തിക അവസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കമ്പനിയുടെ വളർച്ച ക്രമീകരിക്കൽ, വിപണി വിപുലീകരണം, അതിർത്തി കടന്നുള്ള ഉൽപന്ന സമാഹരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. വ്യാപാര മേഖലയിൽ ദീർഘകാല സാമ്പത്തിക സഹകരണവും പരസ്പര വളർച്ചയും ഉറപ്പാക്കാൻ തീരുമാനിച്ചു. റീട്ടെയിൽ രംഗത്ത് വലിയ വികസനങ്ങൾക്കും പുതിയ വാണിജ്യ പങ്കാളിത്തങ്ങൾക്കും വഴിതുറക്കുന്ന രീതിയിലാണ് ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായത്.

Tags:    
News Summary - Egypt Officials Visit Nesto Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.