ഹോട്ടൽ മെനുവിൽ ഇനി ആരോഗ്യകരമായ ഭക്ഷണം നിർബന്ധം; അബൂദബിയിൽ പുതിയ നിയമം പ്രാബല്യത്തിൽ

അബൂദബി: എമിറേറ്റിലെ ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിലും എത്തുന്നവര്‍ക്കായി മെനുവുകളില്‍ കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണമെങ്കിലും ഉള്‍പ്പെടുത്തണമെന്ന പുതിയ ഉത്തരവ് വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററുമായി സഹകരിച്ച് സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. എഡി.പി.എച്ച്.സിയുടെ അംഗീകൃത 'സെഹി' മാനദണ്ഡപ്രകാരമുള്ള ആരോഗ്യകരമായ ഒരു ഭക്ഷണമെങ്കിലും മെനുവിലെ ഓരോ വിഭാഗത്തിലും ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ.

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും ഉയര്‍ന്ന പോഷകമൂല്യമുള്ളതുമാണ് 'സെഹി' ഭക്ഷണങ്ങള്‍. കുട്ടികളുടെ മെനുവിലാകട്ടെ, ഉള്‍പ്പെടുത്തിയിരിക്കുന്ന മൊത്തം ഭക്ഷണങ്ങളില്‍ പകുതിയെങ്കിലും ആരോഗ്യകരമായവ ആയിരിക്കണം. . ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും മെനുവിലും സേവനങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി മൂന്ന് മാസമാണ് അനുവദിച്ചിരുന്നത്. ആരോഗ്യകരമായ മെനു ഇനങ്ങള്‍ എ.ഡി.പി.എച്ച്.സിയുടെ അംഗീകൃത 'സെഹി' ലോഗോ ഉപയോഗിച്ച് വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഡി.സി.ടി ജൂണില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

Tags:    
News Summary - Sehi Standard Abu Dhabi Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.