Posted On
date_range Updated On
date_range ദുബൈയിലെ സ്കൂൾ സമയം മാറും; ട്രാഫിക് കുരുക്കിന് പരിഹാരവുമായി കെ.എച്ച്.ഡി.എ
ദുബൈ: ദുബൈ റോഡുകളിലെ ട്രാഫിക് കുരുക്ക് കുറക്കുന്നതിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും യാത്ര സുഗമമാക്കുന്നതിനുമായി സ്കൂൾ സമയങ്ങളിൽ മാറ്റം വരുത്താൻ വിജ്ഞാന, മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകി. എന്നാൽ, സമയമാറ്റം നടപ്പാക്കാൻ കെ.എച്ച്.ഡി.എയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.
വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകുകയും രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും വേണം എന്ന നിബന്ധനയോടെയാണ് ഈ അനുമതി നൽകുന്നത്. വിവിധ കരിക്കുലങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും നിലവിലുള്ളതിനാൽ ദുബൈയിലെ എല്ലാ സ്കൂളുകൾക്കും ഏകീകൃത സമയം നടപ്പാക്കാൻ സാധിക്കില്ലെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഐഷ മീരാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.