ഏഷ്യാഡ്: മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി യു.എ.ഇ

ഐച്ചി-നാഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിലെ ജിയു-ജിറ്റ്‌സു മത്സരങ്ങളുടെ ആദ്യദിനത്തിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി യു.എ.ഇ ചരിത്ര നേട്ടം കൈവരിച്ചു. ഏഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിൽ ഒറ്റദിവസം കൊണ്ട് യു.എ.ഇ നേടുന്ന ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്. പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തിൽ ഖാലിദ് അൽ ശെഹി, 69 കിലോഗ്രാം വിഭാഗത്തിൽ അഹമ്മദ് അൻദീസ്, വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ബൽഖീസ് അബ്ദുല്ല എന്നിവർ സ്വർണം നേടി. വനിതകളുടെ 48 കിലോഗ്രാമിൽ അൽ അനൂദ് അൽ ഹർബിയും പുരുഷന്മാരുടെ 62 കിലോഗ്രാമിൽ ഉമർ അൽ സുവൈദിയുമാണ് വെള്ളി മെഡലുകൾ കരസ്ഥമാക്കിയത്.

രണ്ട് വിഭാഗങ്ങളിൽ യു.എ.ഇ താരങ്ങൾ ഏറ്റുമുട്ടിയ ഫൈനലുകളാണ് നടന്നത്. 62 കിലോ ഫൈനലിൽ ഉമർ അൽ സുവൈദിയെ പരാജയപ്പെടുത്തിയാണ് അൽ ശെഹി വിജയിയായത്. വനിതകളുടെ 48 കിലോ വിഭാഗത്തിൽ അൽ അനൂദ് അൽ ഹർബിയെ കീഴടക്കിയാണ് ബൽഖീസ് സ്വർണം നേടിയത്.

Tags:    
News Summary - Asian Games UAE Jiu-Jitsu Triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.