ദുബൈ: സെപ്റ്റംബർ 15 മുതൽ നവംബർ 30വരെ നടക്കുന്ന റെയിൻബോ മിൽക് പ്രമോഷൻ തുടങ്ങി. ഈ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റസ്റ്റാറൻറ്, കഫറ്റീരിയ എന്നിവക്കായി നാല് നറുക്കെടുപ്പിലൂടെ 2.40 ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറാണ് സമ്മാനമായി നൽകുന്നത്. ഒക്ടോബർ എട്ട്, 28, നവംബർ 18, ഡിസംബർ ആറ് തീയതികളിൽ നടക്കുന്ന നാല് നറുക്കെടുപ്പിലൂടെ ഓരോ മെഗാ വിജയിക്കും 40,000 ദിർഹമിെൻറ ഗോൾഡ് വൗചറും നാല് വിജയികൾക്ക് 5000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുമാണ് സമ്മാനമായി നൽകുന്നത്. യു.എ.ഇയിലെ റസ്റ്റാറൻറ്, കഫറ്റീരിയ ഉടമകൾക്ക് ലളിതമായി മൂന്ന് കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൻ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻ വഴി ലഭിക്കുന്ന കൂപ്പൺ വഴി നറുക്കെടുപ്പിന് അവസരം ലഭിക്കുമെന്ന് സെയിൽസ് മാനേജർ നാസർ അഹ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.