വെഡ്മ ഗ്രാമോത്സവം പരിപാടിയിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിലെ കരൂപ്പടന്ന നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെഡ്മ 30ാം വാർഷികം വിപുലമായി സംഘടിപ്പിച്ചു. ‘വെഡ്മ ഗ്രാമോത്സവം 30 വസന്തങ്ങൾ’ എന്ന പേരിലാണ് ആഘോഷങ്ങൾ നടന്നത്. ഫൈൻ ടൂൾസ് മാനേജിങ് ഡയറക്ടർ വി.കെ. അബ്ദുൽഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് ടി.എം. സുബൈർ അധ്യക്ഷത വഹിച്ചു. പ്രവാസം 40 വർഷം പിന്നിട്ട ടി.കെ മുസ്തഫ, ടി.കെ സിദ്ദീഖ്, സി.വി ഉമ്മർ, കെ.കെ ബഷീർ, കെ.കെ ജബ്ബാർ, ഇ.കെ ഇബ്രാഹിം കുട്ടി, എ.എ നാസർ, പി.എ അഷ്‌റഫ് എന്നിവരെ ആദരിച്ചു.
ചടങ്ങിൽ ഷാനവാസ് കെ.എസ്, ആരിഷ് അബൂബക്കർ, നജീബ് കരൂപ്പടന്ന, ഷമീർ പേഴുംകാട്, ആഷിക്, ഫലാഹ്, മുജീബ് പി.കെ, റഷീദ് മുളംപറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു. വെഡ്മ സെക്രട്ടറി ഹാഷിം കാദർ സ്വാഗതവും സമീർ ബാബു നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും അരങ്ങേറി. പരിപാടികൾക്ക് ഷിനാസ്, മൻസൂർ അമീബ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.