മിനിസ്റ്റീരിയൽ റിട്രീറ്റിെൻറ അവസാന ദിനം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും സംസാരിക്കുന്നു
ദുബൈ: അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിെൻറ വികസന പദ്ധതികൾക്ക് രൂപം നൽകി യു.എ.ഇ രാഷ്ട്ര നേതാക്കൾ. രണ്ട് ദിവസമായി നടന്ന ഗവൺമെൻറ് റിട്രീറ്റിലാണ് ദീർഘകാല പദ്ധതികളെ കുറിച്ച് ചർച്ചകൾ നടന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ പങ്കെടുത്തു. ആഗോളതലത്തിൽ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം സാമ്പത്തിക, സാമൂഹിക മേഖലകളെ പ്രോൽസാഹിപ്പിക്കാനും എല്ലാ മേഖലകളിലും കൂടുതൽ വികസനമെത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. ഇതിന് പുതിയ അജണ്ട രൂപപ്പെടുത്തിയാണ് റിട്രീറ്റ് സമാപിച്ചത്.
കഴിഞ്ഞ 50 വർഷത്തിനിടെ ഞങ്ങളുടെ മണ്ണിലെ മരുഭൂമിയിൽ നിന്ന് തുടങ്ങി ചൊവ്വയിലെ 'മരുഭൂമി' വരെ എത്താൻ രാജ്യത്തിന് കഴിഞ്ഞുവെന്നും അടുത്ത 50 വർഷത്തേക്കുള്ള ഞങ്ങളുടെ സ്വപ്നങ്ങൾ ഇതിലും വലുതായിരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയിൽ അസാധ്യമായത് ഒന്നുമില്ല.
അതുകൊണ്ടാണ് ഞങ്ങൾ ഇത്ര ഉയരത്തിൽ എത്തിയത്. അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വിഭവങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഈ യാത്രക്ക് നേതൃത്വം ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. പതിൻമടങ്ങ് പരിശ്രമവും ഊർജവുമുള്ളവരെ മാത്രമെ അടുത്ത ഘട്ടത്തിൽ ഞങ്ങൾ സ്വാഗതം ചെയ്യുകയുള്ളൂ. കൂടുതൽ വിജയങ്ങൾ നേടുന്നതിന് ഇത് അത്യാവശ്യമാണ്. കഴിവുകൾ, ആശയങ്ങൾ, നിക്ഷേപം എന്നിവക്കുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി യു.എ.ഇയെ മാറ്റുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
അന്താരാഷ്്ട്ര തലത്തിൽ മത്സരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു റിട്രീറ്റിൽ ചർച്ച നടന്നത്. ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദാണ് ആദ്യ യോഗത്തിന് നേതൃത്വം നൽകിയത്. കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി വിവിധ ആശയങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.