യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈയിലെ അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

യു.എ.ഇ പ്രസിഡന്‍റും ശൈഖ് മുഹമ്മദ് ബിൻ റാശിദും കൂടിക്കാഴ്ച നടത്തി

ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈയിലെ അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തിന്‍റെ പൊതുകാര്യങ്ങളും ജനക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.

യു.എ.ഇയുടെ വികസന കുതിപ്പിന് ആക്കംകൂട്ടുന്നതിനും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കൂടുതൽ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ ഇരുനേതാക്കളും അവലോകനം ചെയ്തു. യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ ആൽ നഹ്‌യാൻ, വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Meeting with UAE President, Sheikh Mohammed bin Rashid,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.