ഗസ്സ മുനമ്പിൽ ‘ഫലസ്തീൻ ലവ്​സ് ദി യു.എ.ഇ പരിപാടിയിൽ പ​​ങ്കെടുത്ത കുട്ടികൾ

ഗസ്സയിൽ ‘ഫലസ്തീൻ ലവ്സ് ദി യു.എ.ഇ’ പരിപാടി

ഗസ്സ: യു.എ.ഇ നൽകുന്ന തുടർച്ചയായ സഹായങ്ങൾക്കും പിന്തുണക്കും നന്ദിയും ആദരവും പ്രകടിപ്പിച്ച് ഗസ്സ മുനമ്പിൽ ‘ഫലസ്തീൻ ലവ്സ് ദി യു.എ.ഇ’ എന്ന പ്രത്യേക സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3'യുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികളും നിരവധി നാട്ടുകാരും പങ്കെടുത്തു.

ഫലസ്തീന്‍റെ തനത് സംസ്‌കാരവും കലയും സംഗീതവും പൈതൃകവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ഇതിന്‍റെ ഭാഗമായി അരങ്ങേറിയത്. പരമ്പരാഗത ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ബെദുയിൻ മജ്‌ലിസ്, പാരമ്പര്യ കലാരൂപങ്ങളായ ദാബ്കെ, ദിഹ്യ തുടങ്ങിയവയും കുട്ടികൾക്കായുള്ള വിനോദ പരിപാടികളും മേളക്ക് മാറ്റുകൂട്ടി.

യു.എ.ഇ സർക്കാരിനോടും ജനങ്ങളോടുമുള്ള തങ്ങളുടെ സ്‌നേഹവും നന്ദിയും ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ ഗസ്സയിലെ ജനങ്ങൾക്ക് യു.എ.ഇ നൽകുന്ന മാനുഷിക പരിഗണനയും സാമ്പത്തിക-ആശ്വാസ സഹായങ്ങളും ഏറെ വിലമതിക്കുന്നതാണെന്ന് ഫലസ്തീൻ പ്രതിനിധികൾ പറഞ്ഞു.

ഗസ്സയിലെ പരിപാടിക്ക് സമാനമായി യു.എ.ഇയിൽ ‘എമിറേറ്റ്സ് ലവ്സ് ഫലസ്തീൻ’ എന്ന പരിപാടി ശനിയാഴ്ച നടന്നിരുന്നു. ദുബൈ എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്‍ററിൽ നടന്ന സംഗമത്തിൽ അരലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധത്തിന്‍റെയും പരസ്പര സ്‌നേഹത്തിന്‍റെയും സന്ദേശമാണ് ഈ പരിപാടികളിലൂടെ കൈമാറിയത്.

Tags:    
News Summary - Gaza, Palestine, UAE,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.