അബൂദബി: തിങ്കളാഴ്ച യു.എ.ഇയിൽ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാത്രിയിൽ തീരദേശ, ആന്തരിക മേഖലകളിൽ ആർദ്രത (ഹ്യുമിഡിറ്റി) ഉയരും. രാജ്യത്തുടനീളം കടുത്ത ചൂട് തുടരും. ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബൂദബിയിൽ ഉയർന്ന താപനില 44 ഡിഗ്രിയും ദുബൈയിൽ 43 ഡിഗ്രിയും ഷാർജയിൽ 41ഉം ആയിരിക്കും. അബൂദബിയിൽ ഹ്യുമിഡിറ്റി 15 മുതൽ 85 ശതമാനം വരെയും ദുബൈയിൽ 20 മുതൽ 80 ശതമാനം വരെയും ഷാർജയിൽ 20 മുതൽ 75 ശതമാനം വരെയുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.