അബൂദബി: എമിറേറ്റിലെ സാമൂഹിക പരിചരണ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനുമായുള്ള ‘റിയാദ’ ഫ്രെയിംവര്‍ക്കിന്‍റെ രണ്ടാം പതിപ്പിന് അബൂദബി ഡിപാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് (ഡി.സി.ഡി) തുടക്കമിട്ടു. ഒന്നാം ഘട്ടത്തില്‍ 40ലേറെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കിയ സ്ഥാനത്ത്, രണ്ടാം ഘട്ടത്തില്‍ 50 പരിചരണ കേന്ദ്രങ്ങളിലേക്കാണ് റിയാദയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. എമിറേറ്റിലെ സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഡി.സി.ഡി നടപ്പാക്കിയ ആദ്യ ഔദ്യോഗിക നിയന്ത്രണ സംവിധാനമാണ് റിയാദ.
കുടുംബ കൗണ്‍സിലിങ്, മാനസിക-സാമൂഹിക ഉപദേശങ്ങള്‍, നിശ്ചയദാര്‍ഢ്യക്കാരുടെ (ഭിന്നശേഷിക്കാര്‍) പുനരധിവാസം, താല്‍ക്കാലികവും സ്ഥിരവുമായ അഭയകേന്ദ്ര സേവനങ്ങള്‍, ഡിജിറ്റല്‍-ടെലിഫോണ്‍ വഴിയുള്ള സാമൂഹിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിലയിരുത്തല്‍ നടക്കുക. കേവലം രേഖകളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിനപ്പുറം ഓരോ സ്ഥാപനവും ജനങ്ങള്‍ക്ക് എത്രത്തോളം സുരക്ഷിതവും ഫലപ്രദവുമായ സേവനങ്ങളാണ് നല്‍കുന്നതെന്ന് പദ്ധതിയിലൂടെ നേരിട്ട് വിലയിരുത്തും. സേവനങ്ങളിലെ കാര്യക്ഷമത, ഗുണഭോക്താക്കളുടെ സുരക്ഷ, സുസ്ഥിരത, മികച്ച ഭരണ നേതൃത്വം എന്നിവയാണ് ഇതിനായി മാനദണ്ഡമാക്കുന്നത്. ഗുണഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.