ആഘോഷങ്ങളിലേക്ക്​ വാതിൽതുറന്ന് ‘നെസ്​റ്റോ ഫ്രീഡം സെയ്​ൽ അറ്റ്​ മിഡ്‌നൈറ്റ്’ ഓഫർ

ദുബൈ: രാജ്യസ്നേഹവും ആഘോഷവും സമന്വയിക്കുന്ന സ്വാതന്ത്ര്യദിനപ്പുലരിയിലേക്ക്​ ഉപഭോക്​താക്ക​ളെ ആഹ്ലാദപൂർവം ആനയിക്കാൻ നെസ്​റ്റോ. 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ പോന്ന 'ഫ്രീഡം സെയ്​ൽ അറ്റ്​ മിഡ്‌നൈറ്റ് ഓഫറുകളാ’ണ്​ യു.എ.ഇയിലെ പ്രവാസി സമൂഹത്തിനായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്​. സ്വാതന്ത്ര്യദിനത്തെ വരവേൽക്കുന്ന മണിക്കൂറുകളിൽ ഉപഭോക്​താക്കൾക്കുവേണ്ടി നെസ്​റ്റോ ഹൈപ്പർമാർക്കറ്റുകൾ ആകർഷകമായ ഷോപ്പിങ്ങിന്‍റെ വാതിലുകൾ തുറന്നുവെക്കുകയാണ്​. ആഘോഷരാവിനെ കൂടുതൽ പ്രകാശമാനമാക്കുന്ന ഈ കിടിലൻ ഓഫറുകൾ നെസ്​​റ്റോയുടെ യു.എ.ഇയിലെ 30 പ്രധാന ഒൗട്​ലെറ്റുകളിൽ ലഭ്യമാണ്​.

സ്വാതന്ത്ര്യമെന്നത് ഒരു ചരിത്ര സംഭവമെന്നതിലുപരി, അത് നന്മയുടെയും ഒരുമയുടെയും വലിയൊരു ഓർമപ്പെടുത്തലാണെന്നുമുള്ള ചിന്ത പങ്കുവെച്ചുകൊണ്ടാണ് നെസ്റ്റോ ഈ ആഘോഷത്തിന് തുടക്കമിടുന്നത്. പ്രവാസജീവിതത്തിനിടയിലും മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യ സ്മരണകൾ പുതുക്കുന്ന ഈ വേളയിൽ, നെസ്റ്റോ ഒരുക്കുന്ന പ്രത്യേക വിപണനമേള പ്രവാസി മലയാളികൾക്ക് ഇരട്ടി ആഘോഷമാകും.

ആഗസ്റ്റ് 14ന് രാത്രി 10 മണി മുതൽ ആഗസ്റ്റ് 15ന് പുലർച്ചെ രണ്ടുമണി വരെയാണ് ഈ മിഡ്‌നൈറ്റ് സെയിൽ നീണ്ടുനിൽക്കുക. സ്വാതന്ത്ര്യദിനത്തിന്‍റെ പവിത്രതയും പെരുമയും വിളിച്ചോതുന്ന ഓഫറുകളിൽ, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

പ്രവാസ ജീവിതത്തിലെ അധ്വാനങ്ങൾക്കിടയിലും നാടിന്‍റെ സ്വാതന്ത്ര്യദിനം ആഹ്ലാദപൂർവം ആഘോഷിക്കാൻ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണ്​ നെസ്റ്റോ ഗ്രൂപ്പ്. ഓഫറുകളുടെ പെരുമഴക്കാലം ആസ്വദിക്കാനും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമാകാനും ദുബൈയിലെ തങ്ങളുടെ ഹൈപ്പർമാർക്കറ്റ് ശാഖകളിലേക്ക്​ ഉപഭോക്​താക്കളെ സന്തോഷപൂർവം ക്ഷണിക്കുകയാണെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു..

Tags:    
News Summary - Nesto Freedom Sale at Midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.