ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം

ദുബൈ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കെ.എൽ–05 സ്മാഷ് കപ്പ് 26’ ഇ/ഇ+ കാറ്റഗറി ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം റേഡിയോ അവതാരകനും മാധ്യമപ്രവർത്തകനുമായ ആർ.ജെ. ഫസ്‌ലു നിർവഹിച്ചു. ചടങ്ങിൽ ഇൻകാസ് ദുബൈ കോട്ടയം ജില്ലാ പ്രസിഡന്‍റ്​ ജിസ് ജോർജ്, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും ജില്ല കോഓഡിനേറ്ററുമായ സുനിൽ നമ്പ്യാർ, ജില്ല സെക്രട്ടറിയും ഇവന്‍റ്​ പ്ലാനിങ് കോഓഡിനേറ്ററുമായ ശ്രുതി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

ദുബൈ ദെയ്‌റയിലെ ഫോർച്യൂണ സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ബാഡ്മിന്‍റൺ ടൂർണമെന്‍റിലെ മത്സരങ്ങൾ ആഗസ്റ്റ്​ 16 രാവിലെ 10 മണിക്ക് ആരംഭിക്കും. ഇ/ഇ+ കാറ്റഗറിയിലുള്ള കളിക്കാർക്കാണ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ അവസരം. തുടർന്ന് ഉച്ച രണ്ടുമണി മുതൽ സ്വാതന്ത്ര്യദിനാഘോഷം, കുടുംബസംഗമം, കുട്ടികൾക്കായുള്ള വിവിധ വിനോദപരിപാടികൾ എന്നിവ നടക്കും. കെ.പി.സി.സി മീഡിയ പാനലിസ്റ്റും യൂത്ത് കോൺഗ്രസ് ദേശീയ വക്താവുമായ അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Poster release of badminton tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.