ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ വിദ്യാർത്ഥിനി നാട്ടിൽ നിര്യാതയായി. ഷാർജയിൽ പഠിച്ചുവളർന്ന തമിഴ്‌നാട് കന്യാകുമാരി മാർത്താണ്ഡം സ്വദേശിനി ഗ്ലോവിൻ ചെൽ (18) ആണ് മരിച്ചത്. അർബുദബാധയെ തുടർന്നായിരുന്നു മരണം. ഷാർജ ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
ദുബൈയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ ഡോ. വിജയകുമാറിന്‍റെയും ഗണിത അധ്യാപികയായിരുന്ന ശുഭമലരിന്‍റെയും ഇളയ മകളാണ് ഗ്ലോവിൻ. ഒരുവയസ്സുള്ളപ്പോഴാണ് ഷാർജയിലെത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഗ്ലോവിന് ‘ഫൈബ്രോസാർക്കോമ’ എന്ന അപൂർവ അർബുദബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് പഠനത്തിൽനിന്ന് താൽക്കാലികമായി ഇടവേള എടുക്കേണ്ടി വന്നു. ദുബൈയിൽ അധ്യാപികയായിരുന്ന അമ്മ മകളുടെ പരിചരണത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.
ജൂൺ 10 മുതൽ 15 വരെ ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗ്ലോവിനെ തുടർ ചികിത്സക്കായി വെല്ലൂർ സി.എം.സി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗ്ലോവിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയ ജെംസ് അവർ ഓൺ ഇംഗ്ലീഷ് സ്കൂൾ അധികൃതർ, സഹപാഠികൾക്കും അധ്യാപകർക്കും പ്രിയങ്കരിയായ വിദ്യാർഥിനിയെയാണ് നഷ്ടമായതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കന്യാകുമാരി മാർത്താണ്ഡത്തുള്ള തറവാട്ടുവീട്ടിൽ ബുധനാഴ്ച സംസ്കാര ചടങ്ങുകൾ നടന്നു. ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.