ഡ്രൈവറില്ലാ പട്രോള്‍ ബോട്ടിന്‍റെ രണ്ടാംഘട്ട പരീക്ഷണം വിജയകരം

അബൂദബി: എമിറേറ്റിലെ ജലപാതകളില്‍ നിരീക്ഷണ ശേഷി വര്‍ധിപ്പാനും സുരക്ഷ ഉറപ്പാക്കാനുമായി അത്യാധുനിക ‘ഡ്രൈവറില്ലാ പട്രോള്‍ ബോട്ടിന്‍റെ’ (ഓട്ടോണമസ് പട്രോള്‍ ബോട്ട്) രണ്ടാംഘട്ട ഫീല്‍ഡ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. അബൂദബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോർട്​ വകുപ്പിന് (ഡി.എം.ടി) കീഴിലുള്ള അബൂദബി മൊബിലിറ്റിയും (ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍) അബൂദബി മാരിടൈം, ബ്ലൂ ഗള്‍ഫ് ഗ്രൂപ്​, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ്​ ഓഫിസ് എന്നിവയുമായി സഹകരിച്ച് സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടത്തിയത്.

സഅദിയാത്ത് ഫെറി ടെര്‍മിനലിന് സമീപമാണ് 23 അടി നീളമുള്ള പട്രോള്‍ ബോട്ടിന്‍റെ നിര്‍ണായക പരിശോധനകള്‍ നടന്നത്. കരയിലുള്ള കണ്‍ട്രോള്‍ റൂമില്‍നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഘട്ടങ്ങളിലൂടെ നിയന്ത്രിച്ച പരീക്ഷണത്തില്‍, കടല്‍ മാര്‍ഗമുള്ള അന്താരാഷ്ട്ര നാവിക നിയമങ്ങള്‍ ബോട്ട് പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

സ്വയം ദിശ കണ്ടെത്തി സഞ്ചരിക്കുക, മറ്റ് ബോട്ടുകളെയും തടസ്സങ്ങളെയും തിരിച്ചറിഞ്ഞ് കൂട്ടിയിടികള്‍ ഒഴിവാക്കുക, കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം പെട്ടെന്ന് നിര്‍ത്തുക, സുരക്ഷിതമായി തിരിച്ചെത്തുക തുടങ്ങിയ കാര്യക്ഷമതകളാണ് വിജയകരമായി വിലയിരുത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ബ്ലൂ ഗള്‍ഫ് ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പ്രാഥമിക പരീക്ഷണത്തിന്‍റെ തുടര്‍ച്ചയായാണ് ഈ ഘട്ടം പൂര്‍ത്തിയാക്കിയത്.

Tags:    
News Summary - Second phase of driverless patrol boat testing successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.