ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 

പിഞ്ചുബാലികക്ക് ചികിത്സയും വീടും നല്‍കി അജ്​മാന്‍ ഭരണാധികാരി

അജ്​മാന്‍: തലയിൽ വലിയ മുഴയുമായി ജനിച്ച ബാലികക്ക് അജ്​മാന്‍ ഭരണാധികാരിയുടെ സഹായഹസ്‌തം. നമ എന്ന മൊറോക്കന്‍ ബാലികക്കാണ് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ സഹായം ലഭിച്ചത്.

ജന്മനാ അസുഖബാധിതായ മൊറോക്കന്‍ ബാലികയെ ചികിത്സിക്കാന്‍ ദരിദ്രരായ കുടുംബം വലയുകയായിരുന്നു. ഇത്​ ശ്രദ്ധയില്‍പെട്ട അജ്​മാന്‍ ഭരണാധികാരി കുട്ടിയുടെ ചികിത്സ ഏറ്റെടുത്തു. അടിയന്തര ചികിത്സ ആവശ്യമായ കുട്ടിക്ക് മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ശൈഖ് സായിദ് ആശുപത്രിയില്‍ ആവശ്യമായ സൗകര്യം ഒരുക്കി.

ഏഴ്​ മണിക്കൂർ നീണ്ട വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞ ഭരണാധികാരി കുട്ടിയുടെ കുടുംബത്തിന് പുതിയ വീട് സമ്മാനിച്ചു.രാജ്യത്തിനകത്തും പുറത്തും മുമ്പും നിരവധി പേര്‍ക്ക് അജ്​മാന്‍ ഭരണാധികാരിയുടെ കാരുണ്യം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - The ruler of Ajman provided medical treatment and housing for the young girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.