അബൂദബി: മുന്‍ ഉപയോക്താവില്‍നിന്ന് 18650 ദിര്‍ഹം ആവശ്യപ്പെട്ട് കാര്‍ വാടക കമ്പനി നല്കിയ കേസ് അബൂദബി വാണിജ്യ കോടതി റദ്ദാക്കി. വാഹനം എതിര്‍കക്ഷി എപ്പോഴാണ് തിരികെ നല്‍കിയതെന്ന് തെളിയിക്കാന്‍ സ്ഥാപനത്തിനായില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തള്ളിയത്. വാഹനത്തിന് ലഭിച്ച ട്രാഫിക് പിഴകളും അഡ്മിനിസ്ട്രേറ്റിവ് ഫീസുകളും ഇരുകക്ഷികളും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ചശേഷം ഉണ്ടായതായി പറയപ്പെടുന്ന തകരാറുകള്‍ എന്നിവക്കും എതിര്‍കക്ഷി ഉത്തരവാദിയാണെന്ന് വാടക കമ്പനി കോടതിയില്‍ വാദിച്ചു. നല്‍കാനുള്ള തുകയുടെ 12 ശതമാനം പലിശയും ഇതിന് പുറമേ 3150 ദിര്‍ഹം അഭിഭാഷക ഫീസും നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ തമ്മിലുള്ള കാര്‍ വാടക കരാര്‍ നേരത്തേ കോടതി വിധിയിലൂടെ റദ്ദാക്കിയതാണെന്നും എന്നാല്‍ ഇതുകഴിഞ്ഞ് ഒരുവര്‍ഷമായിട്ടും വാഹനം തിരികെ നല്‍കിയിരുന്നില്ലെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ എതിര്‍കക്ഷി വാഹനം ഉപയോഗിച്ചതിലൂടെ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി പിഴകള്‍ ചുമത്തിരുന്നു. ഇതും എതിര്‍കക്ഷി അടച്ചില്ലെന്നും കമ്പനി ആരോപിച്ചു. എന്നാല്‍, കമ്പനിക്ക് എതിര്‍കക്ഷി വാഹനം തിരികെ നല്‍കിയത് എന്നാണെന്നതിന്റെ കൃത്യമായ തീയതി കേസ് ഫയലില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.