ദുബൈ: ദുബൈയിൽ മത്സരത്തിനിടെ ബ്രിട്ടീഷ് ടെന്നിസ് താരം എമ്മാ റഡുക്കാനുവിന്റെ ഫോട്ടോ പകർത്തി ശല്യംചെയ്തയാൾ പിടിയിൽ. താരത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിനിടെയാണ് താരത്തിന് ദുരനുഭവം നേരിട്ടത്.
സന്ദർശകവിസയിലെത്തിയ ടൂറിസ്റ്റാണ് ദുബൈ പൊലീസിന്റെ പിടിയിലായത്. ഈമാസം 17ന് ദുബൈ ഡ്യൂട്ടി ഫ്രീ മത്സരത്തിനിടെയാണ് നടപടിക്ക് കാരണമായ സംഭവം. മത്സരം നടക്കുന്നതിനിടെ എമ്മക്ക് കുറിപ്പ് കൈമാറിയശേഷം ഇയാൾ ഫോട്ടോ പകർത്തി താരത്തെ ശല്യംചെയ്യുന്ന വിധം പെരുമാറുകയായിരുന്നു.
കരച്ചിലടക്കാനാകാതെ താരം അമ്പയറുടെ ഇരിപ്പിടത്തിന് പിറകിൽ പോയി കണ്ണീർ തുടച്ച് മടങ്ങിവരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരായ പരാതി എമ്മ പിന്നീട് പിൻവലിച്ചെങ്കിലും താരത്തെ ഇനി സമീപിക്കില്ലെന്ന് പൊലീസ് ഇയാളിൽനിന്ന് സത്യവാങ് മൂലം എഴുതിവാങ്ങിയിട്ടുണ്ട്. മറ്റു മത്സരങ്ങൾ കാണാനെത്തുന്നതിന് ഇയാൾക്ക് വിലക്കും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.