അബൂദബി: മരിച്ച ഇമാറാത്തിയുടെ അവയവങ്ങൾ രക്ഷിച്ചത് നാലുപേരുടെ ജീവൻ. അബൂദബി ഹെൽത്ത് സർവിസസ് കമ്പനി സെഹയിൽ അഫിലിയേറ്റ് ചെയ്ത തവാം ആശുപത്രി, സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ എന്നിവയുടെ സഹകരണത്തോടെയാണ് അൽഐനിലെ രണ്ടാമത്തെ അവയവ ദാനം വിജയകരമായി പൂർത്തിയാക്കിയത്.
ഹൃദയാഘാതത്തെ തുടർന്ന് 50കാരനായ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ബന്ധുക്കളുടെ അംഗീകാരത്തോടെയാണ് നാല് മണിക്കൂർ നീണ്ട അവയവ ദാന പ്രക്രിയ പൂർത്തിയാക്കിയത്. ഹൃദയം സൗദി അറേബ്യയിലേക്ക് അയക്കുകയും ബാക്കി അവയവങ്ങൾ അബൂദബി, ദുബൈ എന്നിവിടങ്ങളിലെ വിവിധ രോഗികൾക്ക് നൽകുകയും ചെയ്തു. ഹൃദയം, വൃക്കകൾ, കരൾ എന്നിവയാണ് ദാനം ചെയ്തത്. അബൂദബിയിൽനിന്നുള്ള രണ്ട് രോഗികൾക്കാണ് പ്രയോജനം ലഭിച്ചത്. മറ്റൊരു വൃക്ക ദുബൈയിൽനിന്നുള്ള ഒരു രോഗിക്കാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.