സിറാജ് തളിക്കുളം
ദുബൈ: കെ.എം.സി.സിയുടെ കലോത്സവ വേദികളിൽ അറബനമുട്ടിൽ തുടർച്ചയായി പത്ത് വർഷം തൃശൂർ ജില്ലക്ക് ഒന്നാം സ്ഥാനം നേടുന്നതിന് പ്രയത്നിച്ച സിറാജ് തളിക്കുളം 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുകയും വട്ടപ്പാട്ട്, ദഫ് മുട്ട് കലാമത്സരങ്ങളിലും തൃശൂർ ജില്ലക്ക് തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത കലാകാരനാണ്. ദുബൈ സർക്കാരിെൻറ വിവിധ പരിപാടികളിലും യു.എ.ഇയിലെ സാംസ്കാരിക സംഘടനകളുടെ വേദികളിലും കലകൾ പ്രദർശിപ്പിക്കുകയും പരിശീലനം ലഭ്യമാക്കുകയും ചെയ്തു.
എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡൻറ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികൾ വഹിച്ച ശേഷമാണ് 1995ൽ ദുബൈയിലെത്തിയത്. ഗൾഫ് സഫ കമ്പനിയിൽ സെയിൽസ്മാനായി 25 വർഷം പൂർത്തിയാക്കി. സർഗധാരയോടൊപ്പം ദുബൈ കെ.എം.സി.സി തൃശൂർ ജില്ല സെക്രട്ടറി, നാട്ടിക മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തളിക്കുളം പ്രവാസി അസോസിയേഷൻ, തളിക്കുളം മഹല്ല് കമ്മിറ്റി എന്നീ സംഘടനകളിലും പ്രവർത്തിച്ചു. അറക്കവീട്ടിൽ ഇബ്രാഹിമാണ് പിതാവ്. മാതാവ് ഖദീജ. ഭാര്യ: ഷാഹിദ. മകൾ: ലിയ ഫാത്തിമ ഒമ്പതാം ക്ലാസിലും മകൻ സഫ്വാൻ ആറാം ക്ലാസിലും പഠിക്കുന്നു. ഇതോടൊപ്പം ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള പഠനത്തിലുമാണ്. ഇളയ മകൻ മുഹമ്മദ് റിസ്വാൻ ഒന്നാം ക്ലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.