ലേണേഴ്സ് യൂനിവേഴ്സിറ്റി കോളജ് ആൻഡ് സ്കിൽഹബ് ഇൻസ്റ്റിറ്റ്യൂട്ട് ലക്കി ഡ്രോ വിജയികൾ മാർക്കറ്റിങ് ആൻഡ് പാർട്ണർഷിപ്സ് ഡയറക്ടർ റെജിൻ രാജനൊപ്പം
ഷാർജ: ഗൾഫ് മാധ്യമം ഷാർജ എക്സ്പോ സെന്ററിൽ നടത്തിയ കമോൺ കേരളയോടനുബന്ധിച്ച് ലേണേഴ്സ് യൂനിവേഴ്സിറ്റി കോളജ് ആൻഡ് സ്കിൽഹബ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ലക്കി ഡ്രോയിൽ വിജയികളെ പ്രഖ്യാപിച്ചു. ദിലീപ്, സലീം, നിമിഷ എന്നിവരാണ് വിജയികൾ. 12 ഗ്രാം സ്വർണമാണ് വിജയികൾക്കുള്ള സമ്മാനം. കമോൺ കേരളയിലെ ലേണേഴ്സ് യൂനിവേഴ്സിറ്റി കോളജ് ആൻഡ് സ്കിൽഹബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ നടന്ന ചടങ്ങിൽ മാർക്കറ്റിങ് ആൻഡ് പാർട്ണർഷിപ്സ് ഡയറക്ടർ റെജിൻ രാജൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ഥാപനത്തിന്റെ സ്റ്റാൾ സന്ദർശിച്ചവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.