അജ്മാന്: എ.ടി.എമ്മില്‍നിന്നു കളഞ്ഞുകിട്ടിയ പണം പൊലീസിനെ ഏൽപിച്ച ഇന്ത്യക്കാരെൻറ മാതൃകാ പ്രവര്‍ത്തനത്തിന് അജ്മാന് പൊലീസ് ആദരം. അജ്മാനിലെ എ.ടി.എമ്മില്‍നിന്നു പണം കണ്ടുകിട്ടിയ ഇന്ത്യക്കാരനായ പാണ്ഡ്യനാണ് യഥാർഥ ഉടമസ്ഥനെ കണ്ടുകിട്ടുന്നതിന് പൊലീസിനെ ഏൽപിച്ചത്. എ.ടി.എം കൗണ്ടറില്‍ കയറിയ ഇദ്ദേഹം എടുക്കാന്‍ മറന്ന പണം മെഷീനില്‍തന്നെ ഇരിക്കുന്നത് കാണുകയായിരുന്നു. പണം എടുക്കുന്നതിനുവേണ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ഉപഭോക്താവ് റസീപ്റ്റ് എടുത്ത ശേഷം പണം എടുക്കാന്‍ മറന്ന് സ്ഥലംവിടുകയായിരുന്നു. പിന്നീട് വന്ന ഇന്ത്യക്കാരനായ പാണ്ഡ്യന് തനിക്ക് മെഷീനില്‍നിന്ന് ലഭിച്ച പണം നേരെ പൊലീസില്‍ ഏൽപിക്കുകയായിരുന്നു.
ആരോ തെൻറ കുടുംബത്തിന് ഭക്ഷണമോ മരുന്നോ വാങ്ങിക്കാന്‍ വേണ്ടി എടുത്ത പണം തിരക്കിനിടയില്‍ മറന്നുപോയതായിരിക്കാം എന്ന തിരിച്ചറിവിലാണ് പാണ്ഡ്യൻ യഥാർഥ അവകാശിയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടിയത്. പാണ്ഡ്യെൻറ മാതൃകാപരമായ നടപടി തിരിച്ചറിഞ്ഞ പൊലീസ് ഇദ്ദേഹത്തെ സത്യസന്ധതക്ക് ആദരവ് നൽകുകയായിരുന്നു. സമൂഹത്തിെൻറ പുരോഗതിക്ക് സഹായകമാകുന്ന വിധത്തിൽ അവകാശങ്ങൾ സംരക്ഷിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ആളുകളെ ആദരിക്കാൻ അജ്മാൻ പൊലീസ് എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് അജ്മാന് പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫിെൻറ ഓഫിസ് ഡയറക്ടർ ലെഫ്. കേണൽ അബ്ദുല്ല ഖൽഫാൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. പൊലീസ് നടപടിയില്‍ പാണ്ഡ്യന് നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.