ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ക്കു​ന്നു

ഗ​ൾ​ഫ് ഉ​ച്ച​കോ​ടി: ​രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രെ നേ​രി​ട്ട്​ സ്വീ​ക​രി​ച്ച്​ കി​രീ​ടാ​വ​കാ​ശി

ജി​ദ്ദ: 42ാമ​ത് ഗ​ൾ​ഫ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​​നെ​ത്തി​യ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും സ്വീ​ക​രി​ച്ച​ത് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ. ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം മു​ത​ലാ​ണ്​ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും​ പ്ര​തി​നി​ധി​ക​ളു​ടെ​യും വ​ര​വ്​ തു​ട​ങ്ങി​യ​ത്. എ​ല്ലാ​വ​രെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​​​ട്ടെ​ത്തി​യാ​ണ് കി​രീ​ടാ​വ​കാ​ശി​ സ്വീ​ക​രി​ച്ച​ത്. ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​െൻറ പ്ര​തി​നി​ധി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സെ​യ്​​ദ്​ ആ​ണ്​ ആ​ദ്യ​മെ​ത്തി​യ​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും ദു​​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ്, കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ​ജാ​ബ​ർ അ​ൽ​സ​ബാ​ഹ്, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി, ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ എ​ന്നി​വ​രെ​യും കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു.

Tags:    
News Summary - The Leaders of the nations are received directly by the Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.