ചാർട്ടർ വിമാനങ്ങളിലെ യാത്രക്ക്​ നിയമം കർശനമാക്കി

ദുബൈ: യാത്രാവിലക്ക്​ നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങളിലെ യാത്രക്ക്​ ഉപാധികൾ കർശനമാക്കി വ്യോമയാന വകുപ്പ്​.

ഗോൾഡൻ, സിൽവർ വിസക്കാരായ​ യാത്രക്കാർക്ക് അടക്കം ട്രാക്കിങ്​ ഉപകരണം നിർബന്ധമാണെന്നാണ്​ പുതിയ ഉത്തരവിലെ പ്രധാന നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതായി വ്യോമയാന വകുപ്പ്​ സ്​ഥിരീകരിച്ചു.

ഇന്ത്യക്ക്​ പുറമെ ബംഗ്ലാദേശ്​, നേപ്പാൾ, പാകിസ്​താൻ, കോംഗോ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്​നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്​. യു.എ.ഇയിലെ പുതിയ കോവിഡ്​ കേസുകളുടെ സാഹചര്യത്തിലാണ്​ നിയന്ത്രണങ്ങൾ കർശനമാക്കിയതെന്നും ആവശ്യമെങ്കിൽ കൂടുതൽ നിബന്ധന ചുമത്തുമെന്നും അധികൃതർ വ്യക്​തമാക്കി.കഴിഞ്ഞ സെപ്റ്റംബർ മുതൽ‌ അബൂദബിയിൽ 14 ദിവസത്തെ ഹോം ക്വാറൻറീനിൽ അന്താരാഷ്​ട്ര യാത്രക്കാർ‌ക്ക് റിസ്​റ്റ്​ ബാൻഡ് ട്രാക്കിങ്​ ഉപകരണം നിർബന്ധമാക്കിയിരുന്നു.

റാസൽഖൈമയിലും ഷാർജയിലും ഇറങ്ങുന്ന യാത്രക്കാർക്കും റിസ്​റ്റ്​ബാൻഡ്​ നൽകിവന്നിരുന്നു. ദുബൈയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പത്തുദിവസ നിർബന്ധിത ക്വാറൻറീനും ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും പി.സി.ആർ പരിശോധനയും നിലവിലുണ്ട്​. എന്നാൽ, ദുബൈയിൽ ട്രാക്കിങ്​ ഉപകരണം വേണ്ടിയിരുന്നില്ല. പുതിയ ഉത്തരവോടെ, ദുബൈയിൽ ഇറങ്ങുന്നവരും ഇത്​ ധരിക്കണമെന്നാണ്​ സർക്കുലറിൽ വ്യക്​തമാക്കിയത്​.ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങൾക്കും ഈ നിയമം ബാധകമാണ്.​

ട്രാൻസിറ്റ്​ യാത്രക്കാർ വിമാനത്താവളത്തിൽനിന്ന്​ പുറത്തിറങ്ങിയാൽ ഹോട്ടലിൽ പൂർണമായും കഴിയണമെന്നും യു.എ.ഇയിലെ താമസക്കാരുമായി ബന്ധപ്പെടാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. എല്ലാ വിമാനങ്ങളും പുറപ്പെടുന്നതിന്​ അഞ്ചുദിവസം മുമ്പ്​ ദേശീയ ദുരന്ത നിവാരണ സമിതിക്ക്​ അറിയിപ്പ്​ നൽകണമെന്നും നിബന്ധനയുണ്ട്​.ചാർ​ട്ടർ വിമാനങ്ങൾക്ക്​ അനുമതി ലഭിക്കാൻ​ വ്യോമയാന വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും കർശനമായ നിബന്ധനകളാണ്​ മുന്നോട്ടുവെക്കുന്നതെന്ന്​ ട്രാവൽ ഏജൻസി ഉ​േദ്യാഗസ്​ഥരും വ്യക്​തമാക്കി.

Tags:    
News Summary - The law has been tightened for travel on charter flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.