അജ്മാനിലെ അൽ റാഷിദിയ ലേഡീസ് പാർക്ക്​ 

അജ്മാനിലെ ലേഡീസ് പാര്‍ക്ക് ഫാമിലി പാര്‍ക്കാക്കി മാറ്റി

അജ്മാന്‍: അജ്മാനിലെ അൽ റാഷിദിയ ലേഡീസ് പാർക്കില്‍ കുടുംബങ്ങൾക്കും പ്രവേശനം അനുവദിച്ചു. ഇത് വരെ സ്ത്രീകൾക്ക് മാത്രമായിട്ടാണ് അജ്മാന്‍ റാഷിദിയ അല്‍ ബദർ സ്ട്രീറ്റിലുള്ള ഈ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. ജൂണ്‍ ആദ്യ വാരം മുതലാണ്‌ മാറ്റം വരുത്തിയിരിക്കുന്നത്. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. അജ്മാന്‍ നഗരത്തിനോട്‌ ചേര്‍ന്ന് 40,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ പാര്‍ക്ക്.

പുതിയ തീരുമാനം നഗരഹൃദയത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും. അതേസമയം, അജ്മാന്‍ അല്‍ ജറഫ് പാര്‍ക്ക്​ ജൂലൈ ആദ്യം മുതൽ രണ്ട് മാസം വരെ സമഗ്ര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്നും അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പി​െൻറ അറിയിപ്പില്‍ പറയുന്നുണ്ട്. എമിറേറ്റിലെ 17 ഉദ്യാനങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന്​ പാര്‍ക്കുകളുടെ മേധാവി അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.

Tags:    
News Summary - The Ladies Park in Ajman has been converted into a family park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.