ചൂട് വർധിച്ചു; ജാഗ്രതക്ക് പൊലീസിന്‍റെ നിർദേശം

അബൂദബി: വേനൽചൂട് ശക്തമായതോടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ അബൂദബി പൊലീസ് ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. സേഫ് സമ്മർ എന്ന പേരിലാണ് ബോധവത്കരണ പരിപാടി പുരോഗമിക്കുന്നത്. മോശമായതോ അല്ലെങ്കിൽ അപകടാവസ്ഥയിലുള്ളതോ ആയ ടയറുകൾ ഉയർന്ന താപനിലയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കാമ്പയിനിന്‍റെ ഭാഗമായി അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാൻ സാധ്യതയുള്ളതിനാൽ ടയറുകൾ നല്ല അവസ്ഥയിലാണുള്ളതെന്ന് തുടർച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനമോടിക്കുമ്പോൾ അസ്വാഭാവികത തോന്നിയാലുടൻ തന്നെ വാഹനം സുരക്ഷിതമായി നിർത്തിയശേഷം എൻജിൻ ഓഫാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

മറ്റു മാർഗനിർദേശങ്ങൾ

കാറിന്‍റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യുക.

ടയറിലെ വായുസമ്മർദം കൃത്യമായിരിക്കുന്നതിന് ഉചിതമായ ടയറാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.

വെയിലടിക്കുന്നിടത്താണ് വാഹനം നിർത്തിയതെങ്കിൽ പുറപ്പെടുന്നതിനായി സ്റ്റിയറിങ് തണുക്കുന്നതുവരെ കാത്തിരിക്കണം.

ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങൾക്കോ കുട്ടികളെ കുറച്ചുസമയത്തേക്കുപോലും വാഹനത്തിൽ തനിച്ചാക്കിപോവരുത്.

വാഹനം നിർത്തി പോകുമ്പോൾ ചില്ല്

അൽപമെങ്കിലും താഴ്ത്തിവെച്ച് വാഹനത്തിനുള്ളിലെ വായുസമ്മർദം കുറക്കാൻ ശ്രദ്ധിക്കണം.

പൊട്ടിയതോ കേടുപാടുള്ളതോ ആയ ടയറുകളുള്ള വാഹനം പിടിച്ചാൽ ഡ്രൈവറിന് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്‍റും ചുമത്തും. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

Tags:    
News Summary - The heat increased; Police advice to be cautious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.