അബൂദബി: റമദാനില്‍ 181 യാചകരെ പിടികൂടിയതായി അബൂദബി പൊലീസ് അറിയിച്ചു. അനുകമ്പ പിടിച്ചുപറ്റാന്‍ നുണക്കഥകള്‍ പറഞ്ഞും മറ്റു തന്ത്രങ്ങള്‍ പയറ്റിയുമാണ് യാചകര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്നും ഇതു നിയമവിരുദ്ധവും കുറ്റകരവുമാണെന്നും പൊലീസ് വ്യക്തമാക്കി. റമദാനില്‍ യാചകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്ത് പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവന്നിരുന്നത്. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണ്.
യാചകര്‍ക്ക് പണം നല്‍കി അത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്നും പകരം അര്‍ഹരിലേക്ക് സഹായം എത്തിക്കുന്നതിന് അംഗീകൃതമാര്‍ഗങ്ങളിലൂടെ സംഭാവനകളും സക്കാത്തും നല്‍കണമെന്നും പൊലീസ് താമസക്കാരോട് നിര്‍ദേശിച്ചു. യു.എ.ഇയില്‍ 5000 ദിര്‍ഹം പിഴയും മൂന്നു മാസം തടവും ലഭിക്കുന്ന കുറ്റമാണ് ഭിക്ഷാടനം. ഭിക്ഷാടന മാഫിയ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ആറു മാസം തടവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.