ദുബൈ: ആൺസുഹൃത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ യുവതിക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ദുബൈ കോടതി. തായ് വംശജയായ യുവതിക്കാണ് ശിക്ഷ. അറബ് യുവാവിനാണ് പരിക്കേറ്റത്. പ്രണയത്തിലായിരുന്ന രണ്ടു പേരും ഒരുമിച്ചായിരുന്നു താമസം. സംഭവം നടക്കുന്ന ദിവസം യുവാവ് അടുക്കളയിൽവെച്ച് മറ്റൊരു യുവതിയുമായി വോയ്സ് ചാറ്റ് ചെയ്യുന്നത് യുവതിയുടെ ശ്രദ്ധയിൽപെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ യുവാവ് പ്രതികരിച്ചില്ല. തുടർന്ന് ചാറ്റ് പരിശോധിക്കാൻ യുവതി മൊബൈൽ ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. യുവതി മൊബൈൽ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും എതിർത്ത യുവാവ് യുവതിയുടെ മുഖത്തിടിച്ചു. ഇതോടെ മേശമേൽ ഉണ്ടായിരുന്ന കത്തി എടുത്ത് വീണ്ടും ഇടിച്ചാൽ കുത്തുമെന്ന് ഭീഷണിപ്പെടുത്തി. യുവാവ് അത് വകവെക്കാതെ വീണ്ടും മർദിക്കാൻ ശ്രമിച്ചതോടെ യുവതി കത്തി ഉപയോഗിച്ച് തുടർച്ചയായി മൂന്നു തവണ കുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നെഞ്ചിൽ നിന്ന് രക്തം വാർന്ന് ബാത്ത്റൂമിൽ യുവാവ് തളർന്നുവീഴുകയായിരുന്നു. ഭയന്ന യുവതി തന്നെയാണ് പൊലീസിനെ വിളിക്കുന്നതും സംഭവം വിവരിക്കുന്നതും.
പൊലീസെത്തിയാണ് യുവാവിനെ റാശിദ് ആശുപത്രിയിലെത്തിക്കുന്നത്. നെഞ്ചിലും ഇടത് കൈക്കുമാണ് പരിക്ക്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല, സ്വയംരക്ഷക്കായാണ് പ്രതിരോധിച്ചതെന്നായിരുന്നു യുവതിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.