അബ്ദുൽ റഹ്മാൻ അൽ ജാബിരി
അബൂദബി: മജ്ജ മാറ്റിവെക്കൽ ചികിത്സക്കു വിധേയനായ പ്രഥമ ഇമാറാത്തി അബ്ദുൽ റഹ്മാൻ അൽ ജാബിരി സുഖം പ്രാപിച്ചു. അസ്ഥിയിലെ മജ്ജ മാറ്റിവെക്കൽ പ്രോഗ്രാം-2020 ആഗസ്റ്റിലാണ് അബൂദബി സ്റ്റംസെൽ സെൻറർ ആരംഭിച്ചത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് സ്റ്റംസെൽ സെൻറർ തുടക്കം മുതൽ ഈ ചികിത്സ രോഗികൾക്ക് നൽകുന്നത്. അസ്ഥിയിലെ മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ഹെമറ്റോളജിക്കൽ, ഗൈനക്കോളജിക്കൽ രോഗങ്ങളുള്ള രോഗികളെ ചികിത്സിക്കാൻ സ്റ്റംസെൽ തെറപ്പിയെയാണ് ആശ്രയിക്കുന്നത്. രക്തത്തിലെ പല രോഗങ്ങൾക്കും സ്റ്റംസെൽ അടിസ്ഥാനമാക്കിയുള്ള ചികിത്സ ഫലപ്രദമാണ്.
ഒരു വർഷത്തിനുള്ളിൽ വിവിധതരം രക്ത വൈകല്യങ്ങളുള്ള എട്ടു രോഗികൾക്ക് സ്റ്റംസെൽ ചികിത്സ നൽകി. യു.എ.ഇയിൽ സ്റ്റംസെൽ തെറപ്പി ലഭ്യമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് എട്ടാമത്തെ രോഗിയായ അബ്ദുൽ റഹ്മാൻ അൽ ജാബിരി പറഞ്ഞു. മികച്ച ചികിത്സയിലൂടെ സുഖംപ്രാപിക്കാനായതിൽ ദൈവത്തോടും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിനോടും ഏറെ നന്ദിയുള്ളവനാണ്. കോവിഡ് കാലത്ത് ചികിത്സക്ക് യാത്രപോലും ചെയ്യേണ്ടതില്ല. തെൻറ അബൂദബിയിലെ വീട്ടിലെത്തിയാണ് സ്റ്റെംസെൽ സെൻറർ ചികിത്സക്കു ശേഷമുള്ള പരിചരണം നൽകിവരുന്നതെന്നും അൽ ജാബിരി പറഞ്ഞു. യു.എ.ഇയിലെയും മേഖലയിലെയും കാൻസറിനെതിരെ പോരാടുന്നതിന് സ്മാർട്ട് ഇമ്യൂണോതെറപ്പികളും സെൽ എൻജിനീയറിങ് രീതികളും സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നതായി അബൂദബിയിലെ അസ്ഥിയിലെ മജ്ജ മാറ്റിവെക്കൽ പ്രോഗ്രാമിെൻറ എക്സിക്യൂട്ടിവ് ഡയറക്ടറും ലീഡ് ഫിസിഷ്യനുമായ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.
മെഡിക്കൽ സേവനങ്ങൾക്ക് വർധിച്ചുവരുന്ന ആഭ്യന്തര, പ്രാദേശിക ആവശ്യങ്ങളും യു.എ.ഇയിലെ ഏറ്റവും നൂതനമായ ചികിത്സകളും നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി സ്റ്റംസെൽ സെൻറർ സ്ഥാപിച്ചത്. അബൂദബിയിലെ അസ്ഥിയിലെ മജ്ജ മാറ്റിെവക്കൽ പ്രോഗ്രാം ഗുണനിലവാരവും രോഗിയുടെ സംതൃപ്തിയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അബൂദബി സ്റ്റംസെൽ സെൻറർ പ്രതിജ്ഞാബദ്ധമാണെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.