കടം വാങ്ങിയ കാര്‍ തിരികെ നൽകിയില്ല; യുവാവിന് കോടതി ശിക്ഷ വിധിച്ചുറാസല്ഖൈമ: മൂന്നു ദിവസത്തെ ഉപയോഗത്തിന് സുഹൃത്തില്‍നിന്ന് വാങ്ങിയ കാര്‍ തിരികെ കൊടുക്കാന്‍ വിസമ്മതിച്ച ഏഷ്യന്‍ വംശജനെതിരെ ശിക്ഷ വിധിച്ച് റാക് കോടതി. കാര്‍ ഉപയോഗിച്ച ഏഷ്യന്‍ വംശജന് ഗതാഗത നിയമലംഘനം വഴി സുഹൃത്തിന് പിഴയും സമ്മാനിച്ചു. അധികൃതര്‍ക്കു മുന്നില്‍ പരാതി സമര്‍പ്പിച്ചതില്‍ നീതിപൂര്‍വമായ തീര്‍പ്പ് ലഭിച്ച ആശ്വാസത്തിലാണ് സുഹൃത്തിെൻറ തട്ടിപ്പിനിരയായ യുവാവ്.
6500 ദിര്‍ഹം വിലമതിക്കുന്ന കാര്‍ തിരികെ ലഭിക്കണമെന്നും ഗതാഗതപ്പിഴ പ്രതിയില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടുമാണ് പരാതി സമര്‍പ്പിച്ചത്. വിശ്വാസവഞ്ചന നടത്തി സുഹൃത്തിെൻറ കാര്‍ അപഹരിച്ച കേസില്‍ ഏഷ്യന്‍ വംശജന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതി-അഭിഭാഷക ചാര്‍ജിനു പുറമെ 4700 ദിര്‍ഹം പിഴ അടക്കാനുമാണ് കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.