Posted On
date_range Updated On
date_range കൗമാരക്കാരിയുടെ ചിത്രം പകര്‍ത്തി; നഷ്ടപരിഹാരത്തിന് വിധി
അബൂദബി: കൗമാരക്കാരിയുടെ ചിത്രം പകര്‍ത്തുകയും മാതാപിതാക്കളുടെ അനുമതിയില്ലാതെ അവ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്ത വനിതയോട് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അല്‍ഐന്‍ സിവില്‍, കൊമേഴ്‌സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി.
കൗമാരക്കാരിയുടെ രക്ഷിതാവാണ് നഷ്ടപരിഹാരമായി ഒരുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് യുവതിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്. സമാന കുറ്റത്തിന് ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിച്ചതായും ഇവര്‍ക്കെതിരെ 10,000 ദിര്‍ഹം പിഴ ചുമത്തിയതായും ഇതിനു പുറമേ 10,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നതായും സിവില്‍ കോടതി കണ്ടെത്തി.
കൗമാരക്കാരിയുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്ത പ്രതി കുറ്റക്കാരിയാണെന്ന വിധി സിവില്‍കോടതിയും ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.