മസ്കത്ത്: മധുരയിൽനിന്ന് യു.എ.ഇയിലേക്കുള്ള സ്പൈസ് ജെറ്റിന്റെ വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുറപ്പെട്ട വിമാനം ഒമാൻ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് മസ്കത്തിൽ ഇറക്കിയത്. സാങ്കേതിക തകരാറാണ് സ്പൈസ് ജെറ്റ് ഓറേറ്റ് ചെയ്യുന്ന കോറൻഡൻ വിമാനം അടിയന്തിരമായി ഇറക്കാൻ കാരമെന്നാണ് കമ്പനി അധികൃതർ യത്രക്കരെ അറിയിച്ചിരിക്കുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
മസ്കത്തിൽനിന്ന് സ്പൈസ്ജെറ്റിന് സർവിസില്ലാത്തതിനാൽ ഇവരുടെ തുടർയത്രയും അനിശ്ചിതമായി നീളുകയാണ്. ബസ് മാർഗം യു.എ.ഇയിലെത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ചും വ്യക്തമായ മറുപടി അധികൃതരിൽനിന്ന് ലഭിക്കുന്നല്ലെന്ന് യാത്രക്കാർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ വിമാനത്തിൽനിന്ന് ലഭിച്ച ചെറിയ കുപ്പിവെള്ളമാണ് യാത്രക്കാരുടെ കൈയിലുള്ളത്. ഭക്ഷണവും മറ്റു സൗകര്യങ്ങളൊന്നും ഒരുക്കാത്തതിനാൽ കുട്ടികളടക്കമുള്ളവർ ഏറെ ദുരിത്തത്തിലണെന്നും യത്രക്കാർ പറഞ്ഞു. കസ്റ്റംസ് ക്ലിയറൻസ്സാധിക്കാത്തത്തിനാൽ ഭക്ഷണങ്ങളും മറ്റും ഒന്നും വാങ്ങിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കമ്പനിയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു പരിഹാരം കാണാൻ കമ്പനിക്കായിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.