അബൂദബി: സമകാലിക ഇന്ത്യയില്‍ വെറുപ്പിെൻറ വ്യാപാരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. വെറുപ്പ് കച്ചവടമാക്കിയവരുടെ കൈയില്‍ അധികാരവും വന്നുചേന്ന സാഹചര്യത്തില്‍ കല^സാംസ്കാരിക^സാമ്പത്തിക മേഖലകളിലൊക്കെ വെറുപ്പ് പടരുകയാണ്. ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്വമാണ് നമ്മള്‍ ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബൂദബി കേരള സോഷ്യല്‍ സെൻററർ (കെ.എസ്.സി) 2017^18 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.സി ആക്ടിങ് പ്രസിഡൻറും ജനറല്‍ സെക്രട്ടറിയുമായ മനോജ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരുടെ ൈകയൊപ്പോട് കൂടിയ പുസ്തക സമാഹരണത്തിെൻറ ലോഗോ പ്രകാശനം ടി.ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ സെക്രട്ടറി അബ്ദുസലാം. മലയാള സാമാജം പ്രസിഡൻറ് വക്കം ജയലാല്‍, ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡൻറ് അനില്‍ സി. ഇടിക്കുള, കെ.കെ. മൊയ്തീന് കോയ, കൃഷ്ണകുമാര്‍, ടി.എം. സലിം, വിനയചന്ദ്രന്‍, മെഹബൂബ് അലി, മിനി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.സി ജോയൻറ് സെക്രട്ടറിമാരായ ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. കെ.എസ്.സി കലാവിഭാഗത്തിെൻറ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.