അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു

അജ്മാന്‍: ഇന്ധന വില കുറഞ്ഞതോടെ അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു. എമിറേറ്റിലെ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് തീരുമാനം കൈകൊണ്ടത്. 2026 ജൂലൈയിൽ ടാക്സി യാത്രക്ക് കിലോമീറ്ററിന് 1.90 ദിർഹമാണ് ഈടാക്കുകയെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 2.00 ദിർഹം ആയിരുന്നു. നിലവിലെ നിരക്കില്‍ നിന്നും കിലോമീറ്ററിന് 10 ഫിൽസ് കുറവാണിത്. പുതിയ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. 

Tags:    
News Summary - Taxi fares have been reduced in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.